എറണാകുളം-അങ്കമാലി വിമത വൈദികരുടെ അപ്പീൽ തള്ളിയതായി, പരിശുദ്ധ സിംഹാസനത്തിന്റെ പ്രഖ്യാപനം;

ഏകീകൃത വിശുദ്ധ ബലിയർപ്പിക്കാത്ത വൈദികർ മാർപാപ്പയ്ക്കും സിനഡിനും എതിരെ അനുസരണക്കേട് കാട്ടിയതിനാൽ മുൻ സർക്കുലർ പ്രകാരം വലിയ മഹാറാൻ ശിക്ഷ(കത്തോലിക്ക സഭയിൽ നിന്ന് പുറത്താക്കൽ )
സ്ഥിരീകരിച്ച് മേജർ ആർച്ച് ബിഷപ്പിന് നിർദ്ദേശം

*പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ തീരുമാനപ്രകാരം, പൗരസ്ത്യ സഭകൾക്കായുള്ള പ്രീഫെക്ട് , കർദ്ദിനാൾ ക്ലൗഡിയോ പിതാവിൻറെ കത്ത്, ഇന്ത്യയുടെ അപ്പസ്തോലിക് നുൻഷ്യോ ആർച്ച് ബിഷപ്പ് ലിയോ പോൾ ജിറേലി വഴി, സീറോ മലബാർ സഭയുടെ തലവനും പിതാവുമായ, മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മെത്രാപ്പോലീത്തയ്ക്ക് കൈമാറി.*

കത്തിൻ്റെ മലയാളം തർജ്ജമ താഴെ കൊടുക്കുന്നു.

*_നമ്പർ 7817/ 24/ IN_*

*New Delhi, 2 November 2024*

Your Beattitude Mar Raphael Thatttil ,

പ്രോട്ടോകോൾ നമ്പർ 144/2023, 25 ഒക്ടോബർ 2024, കത്ത് പ്രകാരം പൗരസ്ത്യ തിരു സംഘത്തിന്റെ ഡികാസ്റ്ററി പ്രിഫെക്റ്റ്, കർദ്ദിനാൾ ക്ലോഡിയോ ഗുഗെറോത്തി, ഇനിപ്പറയുന്ന വിവരങ്ങൾ, അങ്ങയെ അറിയിക്കാൻ, ഈ അപ്പോസ്തോലിക് ന്യൂൺഷിയേച്ചറിനോട് അഭ്യർത്ഥിച്ചു.

അങ്ങേക്ക് അറിയാവുന്നതുപോലെ, എറണാകുളം അങ്കമാലി അതിരൂപതയിലെ ചില വൈദികർ 2024 ജൂൺ 9 ലെ സർക്കുലറിന് എതിരെ ഒരു ഹർജി സമർപ്പിച്ചു.

ഇക്കാര്യത്തിൽ, ഈ വിഷയം സൂക്ഷ്മമായി പരിശോധിച്ച ശേഷം, പൗരസ്ത്യ സഭകൾക്കുള്ള ഡിക്കാസ്റ്ററി ഇനിപ്പറയുന്ന നിരീക്ഷണങ്ങൾ നടത്തി.

*എല്ലാ സീറോ-മലബാർ വിശ്വാസികളും വി. കുർബാനയുടെ അർപ്പണവുമായി ബന്ധപ്പെട്ട്, പരിശുദ്ധ പിതാവ് അംഗീകരിച്ചതും, സീറോ-മലബാർ സിനഡ് ആവശ്യപ്പെട്ടതുമായ ആരാധന ക്രമ നിയമങ്ങൾ അനുസരിക്കുന്നതിനും,അനുഷ്ഠാനങ്ങളിലുള്ള ഏതെങ്കിലും ദുരുപയോഗങ്ങൾ പരിഹരിക്കുന്നതിനുമുള്ള ഉത്തരവാദിത്വം സർക്കുലർ ഓർമ്മപ്പെടുത്തുന്നു.* (cf. Can 82 § 1 and §

2 of CCEO).

*ഏകീകൃത ബലി അർപ്പിക്കാത്തവർ, വൈദികരും, സമർപ്പിതരും, വിശ്വാസികളും, സർക്കുലറിലെ നമ്പർ 2 തീരുമാന പ്രകാരം,*

*ശീശ്മയിലാണെന്നും കത്തോലിക്കാസഭയിൽ നിന്ന്, വലിയ മഹറോൻ ശിക്ഷ വഴി പുറത്താക്കപ്പെടും* *എന്നും വ്യക്തമാക്കുന്നു.* (cf. Can. 1437 of CCEO).

*CCEO-യുടെ 1446 പ്രകാരം സഭാ മേലധികാരികളോടുള്ള അനുസരണക്കേട്, പ്രത്യേകിച്ച് കാനൻ നിയമം CCEO-യുടെ 984 §1 അനുശാസിക്കുന്നതുപോലെ പരിശുദ്ധ പിതാവ്, പാത്രിയർക്കീസ്, മേജർ ആർച്ച് ബിഷപ്പ്, മെട്രോപൊളിറ്റൻ ചർച്ചിൻ്റെ മേൽനോട്ടം വഹിക്കുന്ന മെട്രോപൊളിറ്റൻ, എപ്പാർക്കിയൽ ബിഷപ്പ്, നിയമപ്രകാരം അവർക്ക് തുല്യരായവർ – ഇവരോടുള്ള അനുസരണക്കേട് അനിശ്ചിതകാലത്തേക്ക്, വലിയ മഹറോൻ ശിക്ഷ ഉൾപ്പെടെ നൽകി ശിക്ഷിക്കപ്പെടേണ്ടതാണ്.*

*ഇക്കാര്യത്തിൽ, സർക്കുലർ* *തീരുമാനം നമ്പർ 2 , Can. CCEO 1446, പ്രകാരം ആണ് അനുശാസിച്ചിരിക്കുന്നത്.*

*മേൽപ്പറഞ്ഞ അനുസരണക്കേടിന് വലിയ മഹറോൻ ശിക്ഷ( Major Excommunication ) ശിക്ഷണ നടപടിയായി വ്യവസ്ഥ ചെയ്യുന്നു. (cf. Can. 1405 § 2 of CCEO).*

*ബിഷപ്പുമാരുടെ സിനഡിനെ അനുസരിക്കാത്ത വർക്കും (cf. Can. 1405 § 1 CCEO) കര നിയമപ്രകാരം മേൽപ്പറഞ്ഞ വലിയ മഹറോൻ ശിക്ഷ ബാധകമാണ്.*

പൊതുനിയമമനുസരിച്ച്, ഒരു ഉന്നത അധികാരി മുഖേന, പുറപ്പെടുവിച്ച ഒരു സഭാ നിയമത്തോടൊപ്പം,സ്വന്തം ആർക്കിപാർക്കിയിൽ നിയമനിർമ്മാണാധികാരമുള്ള മേജർ ആർച്ച് ബിഷപ്പിന്,കേസുകളിൽ നിർണ്ണായകവും നിർബന്ധിതവുമായ ശിക്ഷണം നടപ്പിലാക്കുവാൻ വ്യക്തിഗത സഭയുടെ, പർട്ടിക്കുലർ നിയമം അനുസരിച്ചുള്ള, പ്രത്യേക ശിക്ഷാ മാനദണ്ഡങ്ങൾ , ഉചിതമായ ശിക്ഷ ഉൾപ്പെടുത്തുവാനുള്ള അധികാരം ഉണ്ട്.

(cf. Can. 1405 § 1 and 2 CCEO).

*മേൽപ്പറഞ്ഞവയുടെയെല്ലാം വെളിച്ചത്തിൽ,* *പൗരസ്ത്യ സഭകൾക്കുള്ള ഡിക്കാസ്റ്ററി,*

*ജൂൺ 9* *സർക്കുലറിൽ പറഞ്ഞിട്ടുള്ള, ശിക്ഷണ നടപടിക്രമങ്ങൾ ഉൾപ്പെടെയുള്ള* *വസ്തുതകൾ,പൂർണ്ണമായും സഭാ ശിക്ഷാ നിയമത്തിന് അനുസൃതമായി തന്നെയാണ് എന്ന് ഉറപ്പിക്കുന്നു.*

കൂടാതെ, എറണാകുളം അങ്കമാലി അതിരൂപതയിലെ ചില വൈദികർ സമർപ്പിച്ച ഹർജി, ജൂൺ 9 സർക്കുലർ, ഒരു വ്യക്തിഗത പ്രമാണം അല്ലാത്തതിനാൽ,

പ്രസ്തുത ഹർജി പരിഗണിക്കാൻ കഴിയില്ല.

മുകളിൽ പറഞ്ഞ കാര്യങ്ങൾ പരാതിക്കാരെ അറിയിക്കുവാൻ , അഭിവന്ദ്യനായ മേജർ ആർച്ച് ബിഷപ്പിനോട് അഭ്യർത്ഥിക്കുന്നു

അങ്ങയുടെ വിലയേറിയ സഹകരണത്തിന് നന്ദി,

എൻ്റെ അഗാധമായ ആദരവോടെ,

*ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിറേലി*

*അപ്പസ്തോലിക് നുൺഷ്യോ*

May be an image of 1 person and text that says "സമൂഹത്തിൻ‌റെ മാതൃകകളും കൂട്ടായ്മയുടെ യഥാർത്ഥ ഗുരുക്കന്മാരും ആയിരിക്കേണ്ട ചിലർ, പ്രത്യേകിച്ച് വൈദീകർ, സിനഡിൻറെ തീരുമാനങ്ങളെ അനുസ്രിക്കാതിരിക്കാനും എതിർക്കാനും വർഷങ്ങളായി നിങ്ങളെ പ്രേരിപ്പിക്കന്നുണ്ടെന്ന് എനിക്കറിയാം നിങ്ങൾ അവരെ അവ പിൻ തുടരരുത്!"

നിങ്ങൾ വിട്ടുപോയത്