ചങ്ങനാശേരി അതിരൂപതയിൽ പുതിയതായി രൂപീകരിച്ച കൂരിയായായിലെ അംഗങ്ങൾ

*പ്രോട്ടോ സിഞ്ചെല്ലൂസ് (മുഖ്യ വികാരി ജനറാൾ) വെരി റവ. ഫാ. ആൻ്റണി എത്തക്കാട്*

കുറുമ്പനാടം സെൻ്റ് ആൻ്റണീസ് ഫൊറോനാ ഇടവക എത്തിക്കാട് ആന്റണി ത്രേസ്യാമ്മ ദമ്പതികളുടെ മകനായി 1966മെയ് 07 ന് ജനിച്ചു. കുറിച്ചി സെൻ്റ് തോമസ് മൈനർ സെമിനാരി, പൂനെ പേപ്പൽ സെമിനാരി എന്നിവിടങ്ങളിൽ വൈദികപഠനം പൂർത്തിയാക്കി. 1971 ഡിസംബർ 30ന് മാർ ജോസഫ് പവ്വത്തിൽ പിതാവിന്റെ കൈയ്‌വയ്‌പു വഴി പൗരോഹിത്യം സ്വീകരിച്ചു. വടവാതൂർ പൗരസ്‌ത്യ വിദ്യാപീഠത്തിൽ നിന്നും എംടിഎച്ചും റോമിൽനിന്നും സോഷ്യൽ കമ്യൂണിക്കേഷനിലും രിസിയോളജിയിലും ലൈസൻഷിയേറ്റും നേടി കുടമാളൂർ, കോട്ടയം ലൂർദ് പള്ളികളിൽ അസി.വികാരി, വടക്കേ അമിച്ചകരി, ചെങ്ങന്നൂർ പളളികളിൽ വികാരി, യുവദീപ്ത‌ി, കുടുംബ കൂട്ടായ്‌മ, പ്രീസ്റ്റ് ഹോം, സന്ദേശ കമ്യൂണിക്കേഷൻ, കുരിശുംമൂട് മീഡിയാ വില്ലേജ് എന്നിവയുടെ ഡയറക്ടർ എന്നീ നിലകളിൽ ശുശ്രൂഷ ചെയ്‌തു. തൃക്കൊടിത്താനം ഫൊറോനാ വികാരിയായി സേവനം നിർവഹിച്ചുവരവേയാണ് പുതിയ നിയമനം

സിഞ്ചെല്ലൂസ് (വികാരി ജനറാൾ) വെരി റവ. ഡോ. മാത്യു ചങ്ങങ്കരി*

വെരൂർ സെന്റ് ജോസഫ് ഇടവക ചങ്ങങ്കരി ജോസഫ് – അന്നമ്മ മകനായി 1965 സെപ്‌തംബർ 25 ന് ജനിച്ചു. കുറിച്ചി സെൻ്റ് തോമസ് മൈനർ സെമിനാരി, വടവാതൂർ സെൻ്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി എന്നിവിടങ്ങളിൽ വൈദിക പരിശീലനം പൂർത്തിയാക്കി 1992 ഡിസംബർ 30 ന് മാർ ജോസഫ് പവ്വത്തിൽ പിതാവിന്റെ കൈയ്‌വയ്‌പൂവഴി പൗരോഹിത്യം സ്വീകരിച്ചു. ബംഗളൂരു. കാനഡ എന്നിവിടങ്ങളിൽ കാനൻ ലോയിൽ ഉപരിപഠനം നടത്തി ജെസിഡി. പിഎച്ച്‌ഡി എന്നീ ഡോക്ടറേറ്റ് ബിരുദങ്ങൾ കരസ്ഥമാക്കി. പാറേൽ, ആലപ്പുഴ, കോട്ടയം ലൂർദ് പള്ളികളിൽ അസി. വികാരി, അടൂർ, നെടുമൺ, എഴുമറ്റൂർ പള്ളികളിൽ വികാരി, മെട്രോപോലീത്തൻ ടൈബൂണൽ ജഡ്‌ജ്, മാങ്ങാനം എംഒസി ബർസാർ, അതിരൂപതാ പ്രൊക്യൂറേറ്റർ എന്നീ നിലകളിൽ ശുശ്രൂഷ ചെയ്‌തു. അതിരൂപതാ ജൂഡീഷ്യൽ വികാർ, മേജർ ആർക്കി എപ്പിസ്കോപ്പൻ ടൈബൂണൽ ജഡ്‌ജ് എന്നീ സേവനങ്ങൾ നിർവഹിച്ചുവരവേയാണ് പുതിയ നിയമനം

*സിഞ്ചെല്ലൂസ് (വികാരി ജനറാൾ) വെരി റവ. ഡോ. ജോൺ തെക്കേക്കര*

ഇത്തിത്താനം സെൻ്റ് മേരീസ് ഇടവക വർഗീസ് – ത്രേസ്യാമ്മ ദമ്പതികളുടെ മകനായി 1972 ഡിസംബർ 17ന് ജനിച്ചു. കുറിച്ചി സെൻ്റ് തോമസ് മൈനർ സെമിനാരി, ആലുവ സെൻ്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, തിരുവനന്തപുരം സെൻ്റ് മേരീസ് മലങ്കര മേജർ സെമിനാരി എന്നിവിടങ്ങളിൽ വൈദിക പരിശീലനം, പൂർത്തിയാക്കി 1997 ഏപ്രിൽ 8 ന് മാർ ജോസഫ് പവ്വത്തിൽ പിതാവിൻ്റെ കൈയ്‌പു വഴി പൗരോഹിത്യം സ്വീകരിച്ചു. മംഗലാപുരം, മുബൈ എന്നിവിടങ്ങളിൽ ഉപരിപഠനം പൂർത്തിയാക്കി. എംഫിൽ, എം.എച്ച്.എ. എംഎച്ച്ആർഎം. പിഎച്ച്ഡി എന്നീ ബിരുദങ്ങൾ നേടിയിട്ടുണ്ട്. വെരൂർ, പച്ച ചെക്കടിക്കാട്, അയർക്കുന്നം, പാറേൽ പള്ളികളിൽ അസി. വികാരി യുവദീപ്‌തി ഡയറക്ടർ, വാഴപ്പള്ളി വെസ്റ്റ്, മുണ്ടുപാലം പള്ളികളിൽ വികാരി, ചെത്തിപ്പുഴ സെൻ്റ് തോമസ് ഹോസ്‌പിറ്റൽ അസി. ഡയറക്ടർ എന്നീ നിലകളിൽ ശുശ്രൂഷ ചെയ്തു. ബംഗളൂരു സെൻ്റ് ജോൺസ് മെഡിക്കൽ കോളേജ് അസോസിയേറ്റ് ഡയറക്ടറായി സേവനം നിർവഹിച്ചുവരവേയാണ് പുതിയ നിയമനം.

*ചാൻസലർ വെരി റവ. ഡോ. ജോർജ് പുതുമനമുഴിയിൽ*

പുന്നത്തുറ സെന്റ് തോമസ് ഇടവക അഗസ്റ്റിൻ – ഏലിയാമ്മ ദമ്പതികളുടെ മകനായി 1978 ആഗസ്റ്റ് 08ന് ജനിച്ചു. കുറിച്ചി സെൻ്റ് തോമസ് മൈനർ സെമിനാരി, വടവാതൂർ സെൻ്റ് തോമസ് അപ്പ‌സ്തോലിക് സെമിനാരി, ഉജെയിൻ റൂഹാലയ സെമിനാരി എന്നിവിടങ്ങളിൽ വൈദിക പരിശീലനം പൂർത്തിയാക്കി. 2006 ഏപ്രിൽ 20ന് മാർ ജോസഫ് പെരുന്തോട്ടം പിതാവിൻ്റെ കൈയ്‌വയ്‌പുവഴി പൗരോഹിത്യം സ്വീകരിച്ചു. ബംഗളൂരു, റോം എന്നിവിടങ്ങളിൽ ഉപരിപഠനം പൂർത്തിയാക്കി, എംഎയും കാനാൻ ലോയിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. പുളിങ്കുന്ന്, തുരുത്തി പള്ളികളിൽ അസി.വികാരി, കാവാലം, പുതുക്കരി, വെട്ടിത്തുരുത്ത്, ഇരവുചിറ, മഹേന്ദ്രപുരം പള്ളികളിൽ വികാരി, മെട്രോപോലീത്തൻ ടൈബൂണൽ ജഡ്‌ജ് എന്നീനിലകളിൽ ശുശ്രൂഷചെയ്തിട്ടുണ്ട്. അതിരൂപതാ വൈസ് ചാൻസലർ വിരുപ്പാല സെൻ്റ‌ജൂഡ് പള്ളിവികാരി എന്നീസേവനങ്ങൾ നിർവഹിച്ചുവരവേയാണ് പുതിയ നിയമനം.

പുതിയ നിയമനം

ചങ്ങനാശ്ശേരി അതിരൂപതയിൽ പുതുതായി രൂപീകരിച്ച കൂരിയായിൽ

പുളിങ്കുന്ന് ഫൊറോനയിലെ അംഗമായ

വെരി റവ. ഫാ. ജെയിംസ് മാളേക്കൽ

അസോസിയേറ്റ് പ്രൊകുറേറ്റർ.

പുളിങ്കുന്ന് സെൻ്റ് മേരീസ് ഫൊറോനാ ഇടവക മാളേക്കൽ തോമസ് – ഏലിക്കുട്ടി മകനായി 1971 സെപ്തംബർ 09ന് ജനിച്ചു. കുറിച്ചി സെൻ്റ് തോമസ് മൈനർ സെമിനാരി, വടവാതൂർ സെൻ്റ് തോമസ് അപ്പസ്തോലിക് സെമിനാരി, സത്നാ സെൻ്റ് എഫ്രേംസ് സെമിനാരി എന്നിവിടങ്ങളിൽ വൈദികപഠനം പൂർത്തിയാക്കി. 1998 മെയ് 28ന് മാർ ജോസഫ് പവ്വത്തിൽ പിതാവിൻ്റെ കൈയ്‌യ്‌പുവഴി പൗരോഹിത്യം സ്വീകരിച്ചു. എടത്വാ ഫൊറോനാ അസി.വികാരി, കോയിൽമുക്ക്, പള്ളാത്തുരുത്തി, തോട്ടുവാത്തല, വെളിയനാട് കേസറിയ, വെളിയനാട് സെൻ്റ് ജോസഫ്, വേഴപ്ര, ഫാത്തിമാപുരം, പച്ച – ചെക്കിടിക്കാട് പള്ളികളിൽ വികാരി, കെവിഎസ് അസി.ഡയറക്ടർ, ഇൻഫാം ഡയറക്ടർ എന്നീ നിലകളിൽ ശുശ്രൂഷചെയ്‌തു. വെരൂർ സെൻ്റ് ജോസഫ് പള്ളിവികാരിയായി സേവനം നിർവഹിച്ചു വരവേയാണ് പുതിയ നിയമനം.

അഭിനന്ദനങ്ങൾ, ആശംസകള്‍

Curia-new-Chry_241030_114540