വത്തിക്കാനിലെ ഒമ്പതംഗ ഔദ്യോഗിക സംഘം ഇന്ന് രാവിലെ രാജ്ഭവനിലെത്തി. ആദ്യമായാണ് വത്തിക്കാനിൽ നിന്നും ഇത്തരമൊരു ഉന്നത സംഘം ഒരു രാജ്ഭവൻ സന്ദർശിക്കുന്നത് എന്നത് എനിക്ക് ഏറെ സന്തോഷം നൽകി.
നിയുക്ത കർദ്ദിനാൾ ജോർജ് ജേക്കബ് കൂവ്വക്കാട്, വർത്തിക്കാൻ സെക്രട്ടറിയേറ്റിന്റെ പ്രതിനിധിയും കത്തോലിക്കാ സഭയുടെ മൂന്നാം സ്ഥാനീയനുമായ ആർച്ച് ബിഷപ്പ് എഡ്ഗാർ പെനാപാറ, ഗോവ ആർച്ച് ബിഷപ്പ് ഫിലിപ്പ് നേരി ഫെറാവോ, ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ റൊ ലാണ്ടസ് മക്രിക്കാസ്, ഓക്സിലറി ബിഷപ്പ് സിമിയാവോ ഫെർണാണ്ടസ്, റെവ.മോൺസിഞ്ഞോർ ജാവിയർ ഫെർണാണ്ടസ്, മോൺസിഞ്ഞോർ ഫ്ലാവിയാനോ റാമി അൽ കബലാൻ തുടങ്ങിയവരടങ്ങുന്ന ഒമ്പതംഗ സംഘമാണ് രാജ്ഭവനിൽ എത്തിയത്. മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദൻ, ബാലഗംഗാധര തിലകൻ, ചിന്മയാനന്ദ സ്വാമി, ആനി ബസന്റ് തുടങ്ങിയവരുടെ ഭഗവത് ഗീതാഭാഷ്യങ്ങളും ഗോവൻ സംസ്കാരത്തിന്റെ പ്രതീകമായ സമയ് നിലവിളക്കും നൽകിയാണ് ഞാനവരെ സ്വീകരിച്ചത്.
കത്തോലിക്കാ സഭയുടെ പരമോന്നത പിതാവായ ഫ്രാൻസിസ്. മാർപാപ്പ പ്രത്യേകമായി കൊടുത്തച്ച, ലോക സമാധാനത്തിന് വേണ്ടിയുള്ള സെന്റ്. ഫ്രാൻസിസ് അസീസിയുടെ ക്രൂശിതരൂപവും പരിശുദ്ധ കന്യാമറിയത്തിന്റെ ശില്പവും രണ്ട് കൊന്തയും വത്തിക്കാൻ സംഘം എനിക്ക് സമ്മാനിച്ചു. തുടർന്ന് അവർക്കൊപ്പം രാജ്ഭവനിലെ ഔവർ ലേഡി ഓഫ് കേപ് ഓഫ് ബോൺ വോയേജ് ചർച്ചും സന്ദർശിച്ചു.
പി എസ് ശ്രീധരൻ പിള്ള
Governor of Goa