ആത്മഹത്യാ സംഭവങ്ങളിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഉത്തരവാദികളായ മാറുന്ന ചിലരുണ്ടാകാം .വിവിധ ഘടകങ്ങളുടെ ഒത്ത് ചേരലാകുന്ന ആത്മഹത്യാ പ്രതിഭാസത്തിൽ ഈ വ്യക്തികളുടെ ഇടപെടലുകളും പ്രസക്തമാകും.

മരിക്കും വരെ വ്യക്തിയുടെ ശക്തിയെ കുറിച്ചും, പൊരുതി ജീവിതവുമായി കണ്ണി ചേരുന്നതിനെ പറ്റിയുമൊക്കെ പറയും. മരിച്ചു കഴിഞ്ഞാൽ പിന്നെ ജീവിച്ചിരിക്കുന്ന ഉത്തരവാദികളുടെ മേൽ പഴി ചാരും.

കുറ്റബോധവും നാണക്കേടുമൊക്കെ കൂടി ചേർന്നുള്ള ഒരു പ്രേത്യേക തരം വിരഹ ദുഃഖമാണ് ആത്മഹത്യക്ക് ശേഷം ഉറ്റവർക്കും ഉടയവർക്കും ഉണ്ടാകുന്നത് .ഒരു വാക്ക് ഞങ്ങളോട് പറയാമായിരുന്നില്ലേയെന്ന ദ്വേഷ്യവും ഉണ്ടാകും.സൂചനകൾ തിരിച്ചറിഞ്ഞിട്ടും ഇടപെടാത്തതിന്റെ പൊള്ളലും ബുദ്ധിമുട്ടിക്കും .ഇത്തരമൊരു മനസികാവസ്ഥയിൽ മറ്റുള്ളവരുടെ മേൽ കുറ്റം ചാർത്തി മനസ്സിന് അയവ് വരുത്തിയെന്ന് വരും.കേസിന് പോകാം. ആത്മഹത്യാ പ്രേരണാ കുറ്റം തെളിയിക്കാൻ പാടുള്ള കാര്യമാണ്.

മരിക്കാനുള്ള പ്രേരണക്ക് വഴങ്ങുന്ന മനസ്സിന്റെ ദൗർബല്യവും,അതിന് സഹായം തേടാൻ പറ്റാത്ത സാമൂഹിക പരിസരവും പരിഗണിക്കപ്പെട്ടേക്കും.ഒരു വ്യക്തി ആത്മഹത്യാ ചിന്തകളിലൂടെ കടന്ന്‌ പോകുന്നത് മനസ്സിലാക്കാനും ക്രീയാത്മകമായി ഇടപെട്ട് പ്രതിരോധിക്കാത്ത പറ്റാതെ പോകുന്ന സമൂഹമല്ലേ യഥാർത്ഥ പ്രതികൾ?ആത്മഹത്യകളുടെ രാഷ്ട്രീയവൽക്കരണം ഇപ്പോൾ ഒരു തന്ത്രവും മറു തന്ത്രവുമായി പ്രയോഗിക്കപ്പെടുന്നുണ്ട് .

ഇത് പരോക്ഷമായി ഈ സാമൂഹിക വിപത്തിനെ പ്രോത്സാഹിപ്പിക്കുകയാണ്. പ്രശസ്തരുടെ ആത്മഹത്യകൾക്ക്ശേഷം നടക്കുന്ന പലതും ആത്മഹത്യാ പ്രോത്സാഹന ക്യാപെയിനുകളായി മാറുന്നുവെന്നതാണ് സങ്കടം .

.

(ഡോ .സി. ജെ .ജോൺ)

നിങ്ങൾ വിട്ടുപോയത്