മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം

കൊല്ലം :- പ്രോലൈഫ് കൊല്ലം രൂപത സമിതിയുടെ നേതൃത്വത്തിൽ ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ(ഇപ്ലോ),വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ്‌, കരുതൽ അക്കാഡമി എന്നിവയുടെ പിന്തുണയോടെ കൊല്ലം സോപാനത്തിൽ നടന്ന ഇന്റർനാഷണൽ ജീവൻ ഫെസ്റ്റ് 2024 വ്യത്യസ്തമായ കലാരൂപങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടം പിടിച്ചു.സംഗീതവും നൃത്തവും സ്കിറ്റും മാർഗ്ഗം കളിയും അവാർഡുകളും ആദരവുകളുമൊക്കെയായി ജീവന്റെ സന്ദേശം പകർന്നു നൽകിയ ഇന്റർനാഷണൽ ജീവൻ ഫെസ്റ്റ് കൊല്ലം രൂപതാധ്യക്ഷനും കെ സി ബി സി പ്രോലൈഫ് സമിതി ചെയർമാനുമായ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു.

മനുഷ്യജീവനെ സംരക്ഷിക്കാൻ, മനുഷ്യന്റെ പൂർണത സംജാതമാകാൻ മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണമെന്ന് ബിഷപ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.കുടുംബങ്ങൾ പ്രോലൈഫ് ആകണം. വാല്യൂ എഡ്യൂക്കേഷൻ കുടുംബങ്ങൾക്ക് നൽകണം. അതോടൊപ്പം തന്നെ വേണ്ടതാണ് പ്രകൃതി സംരക്ഷണം. അത് ജീവസംരക്ഷണമാണ്. എല്ലാം എത്തിച്ചേരുന്നത് മനുഷ്യന്റെ മാഹാത്മ്യ സംരക്ഷണത്തിലേക്കാണെന്നും ബിഷപ് പറഞ്ഞു.

ചടങ്ങിൽ കൊല്ലം രൂപത പ്രോലൈഫ് സമിതി കോർഡിനേറ്റർ ജോർജ് എഫ് സേവ്യർ വലിയവീട് അധ്യക്ഷത വഹിച്ചു.

രൂപത വികാരി ജനറൽ ഫാ. ഡോ. ബൈജു ജൂലിയാൻ,കെ സി ബി സി പ്രോലൈഫ് സമിതി ഡയറക്ടർ ഫാ. ക്ളീറ്റസ് കതിർപറമ്പിൽ, ഫാമിലി അപ്പോസ്റ്റലേറ്റ് കൊല്ലം രൂപത ഡയറക്ടർ ഫാ. ഷാജൻ, കെ സി ബി സി പ്രോലൈഫ് സമിതി ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ,ആനിമേറ്റർമാരായ സാബു ജോസ്, സിസ്റ്റർ മേരി ജോർജ്,സ്വാഗതസംഘം ഇന്റർനാഷണൽ കൺവീനർ അരുൺ ജോസഫ്,കരുതൽ അക്കാഡമി പ്രിൻസിപ്പൽ ബെറ്റ്സി എഡിസൺ, ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ ഇന്റർനാഷണൽ ജനറൽ സെക്രട്ടറി ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, കെ സി ബി സി പ്രോലൈഫ് സമിതി ഭാരവാഹികളായ ട്രഷറർ ടോമി പ്ലാത്തോട്ടം, വൈസ് പ്രസിഡന്റ്‌ ഡോ. ഫ്രാൻസിസ് ജെ ആറാടൻ, സെക്രട്ടറിമാരായ ഇഗ്‌നേഷ്യസ് വിക്ടർ,സെമിലി സുനിൽ എന്നിവർ സംസാരിച്ചു.


വലിയ കുടുംബങ്ങളെ പ്രതിനിധീകരിച്ച് ലണ്ടനിൽ നിന്നുള്ള അരുൺ ജോസഫിനും റെയ്മക്കും, യു എ ഈ യിൽ നിന്നുള്ള ഗോഡ്വിൻ മൈക്കിളിനും ആൻസിക്കും കൊല്ലം രൂപത ലാർജ് ഫാമിലി കോർഡിനേറ്റേർസ് അഗസ്റ്റിൻ മൈക്കിളിനും ജാക്വിലിനും കൊല്ലം രൂപതയുടെ ആദരവുകൾ സമ്മാനിച്ചു.
കലാ പരിപാടികൾക്ക് ജോസ്ഫിൻ ജോർജ്, ലിൻഡ, ഷെർമി സെബാസ്റ്റ്യൻ,മാനുവേൽ, ഗബ്രിയേൽ, സിജോ ജോസ്, അന്ന,സിൽവിയ സാൻ മരിയ എന്നിവർ നേതൃത്വം നൽകി

മാർ പോൾ ചിറ്റിലപ്പള്ളി മെമ്മോറിയൽ
സെന്റ് ജോൺ പോൾ സെക്കന്റ്‌ അവാർഡ് കൊല്ലം രൂപത വികാരി ജനറലും മോറൽ തിയോളജിയനും കൊല്ലം രൂപത പ്രോലൈഫ് മുൻ ഡയറക്ടറുമായ
റവ. ഡോ. ബൈജു ജൂലിയാനും
മാർ മാത്യു ആനിക്കുഴിക്കാട്ടിൽ മെമ്മോറിയൽ
സെന്റ് ജോസഫ് അവാർഡ്
കെ സി ബി സി ഫാമിലി കമ്മീഷൻ സെക്രട്ടറി വിജയപുരം രൂപത അംഗം ഫാ. ക്ളീറ്റസ് കതിർപറമ്പിലിനും ഫാ. ജോസഫ് പുത്തൻപുര മെമ്മോറിയൽ
സെന്റ് ആന്റണി അവാർഡ് പാലാ രൂപത അംഗം
യുഗേഷ് തോമസ് പുളിക്കനും
ഡോ. എം. ജോൺ ഐപ്പ് മെമ്മോറിയൽ
സെന്റ് മറിയം തെരേസ
അവാർഡ് കുഴിക്കാട്ടുശ്ശേരി മറിയം തെരേസ ഹോസ്പിറ്റൽ
ഗൈനക്കോളജിസ്റ്റും ഇരിങ്ങാലക്കുട രൂപത അംഗവുമായ ഡോ ഫിന്റോ ഫ്രാൻസിസിനും
ഡോ. സിസ്റ്റർ മേരി മാർസലസ് മെമ്മോറിയൽ
സെന്റ് മദർ തെരേസ
അവാർഡ് പാലാ രൂപത അംഗം
സിസ്റ്റർ മേരി ജോർജ് എഫ് സി സി ക്കും ജേക്കബ് മാത്യു പള്ളിവാതുക്കൽ മെമ്മോറിയൽ
സെന്റ് ഫ്രാൻസിസ് അസ്സിസി
അവാർഡ് എറണാകുളം അങ്കമാലി രൂപത അംഗം

സാബു ജോസിനും
അഡ്വ. ജോസി സേവ്യർ മെമ്മോറിയൽ സെന്റ് വിൻസെന്റ് ഡി പോൾ അവാർഡ് കോതമംഗലം രൂപത അംഗം
ടോമി ദിവ്യരക്ഷാലയത്തിനും
ഡോ. ഫ്രാൻസിസ് കരീത്ര മെമ്മോറിയൽ
സെന്റ് ജിയന്ന ബെറെറ്റ മൊള്ള അവാർഡ് വരാപ്പുഴ രൂപത അംഗം മാർട്ടിൻ ജെ ന്യുനസിനും കെ സി ബി സി പ്രോലൈഫ് സമിതി സംസ്ഥാന ഭാരവാഹികളായ ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, ട്രഷറർ ടോമി പ്ലാത്തോട്ടം,വൈസ് പ്രസിഡന്റ്‌ ഡോ. ഫ്രാൻസിസ് ജെ ആറാടൻ, സെക്രട്ടറിമാരായ ഇഗ്‌നേഷ്യസ് വിക്ടർ, സെമിലി സുനിൽ എന്നിവർക്ക് ജീവസംരക്ഷണ പുരസ്കാരവും
കൊല്ലം രൂപതാംഗങ്ങളായ ഫാ. ഫിൽസൻ ഫ്രാൻസിസിന് നവമാധ്യമ മേഖലയിലെ പ്രവർത്തനത്തിനും , ജയിൻ ആൻസിൽ ഫ്രാൻസിസിന് സ്ത്രീ ഉന്നമന പ്രവർത്തനത്തിനും , ആലപ്പി സ്റ്റാലിന് മ്യൂസിഷ്യൻ എന്ന നിലയിലും , പുസ്തക പ്രസാധകൻ എന്ന നിലയിൽ വി ടി കുരീപ്പുഴക്കും , പ്രവാസി എഴുത്തുകാരൻ ജോസഫ് എഡ്വേർഡിനും , വിദ്യാഭ്യാസ മേഖലയിൽ ഡോ. ബിജു ടെറൻസിനും തിയൊഫിൻ ഫ്രഡിക്കും, ആതുരസേവന മേഖലയിൽ ഡോ തോമസ് അൽഫോൺസിനും മാധ്യമ മേഖലയിൽ സുധീർ തോട്ടുവാലിനും , സിനിമ മേഖലയിൽ ടി. എസ്.സാബുവിനും, നാടക സിനിമ മേഖലയിൽ ജോസ് ടൈറ്റസിനും , സിനിമ ഗാന രചയിതാവും കവിയുമായ ജോസ് മോത്തക്കും കർമ്മരത്ന പുരസ്കാരവും ഇന്റർനാഷണൽ ജീവൻ ഫെസ്റ്റ് 2024 ൽ സമ്മാനിച്ചു .

നിങ്ങൾ വിട്ടുപോയത്