താമരശ്ശേരി രൂപതയുടെ പുതിയ വികാരി ജനറാളാണ് ബഹു.ഫാ. ജോയ്സ് വയലിൽ.

ആദ്യമായി അച്ചന് ആശംസകളും പ്രാർത്ഥനകളും നേരുന്നു.

ഏകദേശം ഏഴ് വർഷമായി ഈ പിതൃത്ത്വവും മാതൃത്ത്വവും മനുഷ്യത്ത്വവും പൗരോഹിത്യവും നിറഞ്ഞു നിൽക്കുന്ന ഈ പുരോഹിതനുമായി അടുത്തിടപഴകാൻ ദൈവം ഒരവസരം തന്നു.

ഈ വൈദികനിൽ ഞാൻ ദർശിച്ച ചില മനുഷ്യ ഭാവങ്ങൾ

.1. സംസാരത്തിലെ കൃത്യത, വാക്കുകളിലെ വ്യക്തത.

2. പാറപോലെ ഉറച്ച നിലപാടുകൾ.

3. ഉപാധികളില്ലാതെ മനുഷ്യരെ സ്നേഹിക്കുന്ന ഒരു സാധാരണ മനുഷ്യൻ.

4. സ്നേഹത്തിൻ്റെയും അജപാലനത്തിൻ്റെയും വർത്തമാനകാലഭാഷ്യം.

5. അത്മാവിനെ തീ പിടിപ്പിക്കുന്ന സംസാരരീതികൾ.

6. അഗാധമായ മനുഷ്യ പറ്റിൻ്റെ പര്യായം.

7. അജപാലനം അനുയാത്രയാണ് എന്ന് തെളിയിച്ച തലക്കനമില്ലാത്ത വൈദികൻ.

8. കലർപ്പില്ലാത്ത ജീവിതം.

9. നാം അഭിമുഖീകരിക്കുന്നവർ നമ്മേക്കാൾ വലിയവരാണെന്ന ചിന്ത.

10. വിചാരണയില്ലാതെ മനുഷ്യരെ സ്വീകരിക്കുന്നവൻ.അങ്ങനെ പറയാൻ ഒത്തിരി ഗുണഗണങ്ങളുടെ പട്ടികയുള്ള തഥാഗഥൻ.

ഞാൻ പൗരോഹിത്യം എന്താണെന്ന് പഠിച്ചത് ഈ വൈദികനിൽ നിന്നാണ്.പ്രാർത്ഥനാ മംഗളങ്ങൾ

ജെയ്സൻ കത്തനാർ

Jaison Narippara Kathanar

നിങ്ങൾ വിട്ടുപോയത്