തിരുവനന്തപുരം: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിനോട അനുബന്ധിച്ച് തിരുവനന്തപുരം അതിരൂപതാതിര്‍ത്തിയില്‍ വരുന്ന നിയോജക മണ്ഡലങ്ങളെക്കുറിച്ചോ സ്ഥാനാര്‍ത്ഥികളെക്കുറിച്ചോ ലത്തീന്‍ അതിരൂപത ഔദ്യോഗികമായി യാതൊരു നിലപാടും ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് അതിരൂപതാ വക്താവ് ഫാ. സി. ജോസഫ് അറിയിച്ചു.
സഭയുടെ ഔദ്യോഗിക നിലപാടുകള്‍ വ്യക്തമാക്കേണ്ടത് അതിരൂപതാധ്യക്ഷനും, സഹായമെത്രാനും, ഔദ്യോഗിക വക്താവുമാണെന്നിരിക്കെ മറിച്ചുള്ള ഏതൊരു നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ലത്തീന്‍ അതിരൂപതയുടെ ഔദ്യോഗിക നിലപാടല്ലെന്നും അതിരൂപതാ പി.ആർ.ഓ. മോൺസിഞ്ഞോർ സി. ജോസഫ് പറഞ്ഞു