പ്രൊഫ. ഡോ. ഷെയിസൺ പി.യൗസേഫിന്റെ മികവുറ്റ സംവിധാനത്തിൽ നിർമിക്കപ്പെട്ട The Face of the Faceless സിനിമയുടെ പ്രിവ്യൂവിനുള്ള ക്ഷണപത്രികയിലെ ആദ്യ വാചകങ്ങളാണ്

Be the first to VIEW this labor of love. Be the first to PROMOTE this incredible true story. Be the first to SPREAD the message of ultimate forgiveness.

ഇടപ്പള്ളി വനിതാ തിയറ്ററിലെ നിറഞ്ഞ സദസ്സിൽ ഇന്ന് ആറുമണിക്ക് പ്രിയ സുഹൃത്തുക്കളോടൊപ്പം സിനിമ കണ്ടു.

നമ്മുടെ ഈ കാലഘട്ടത്തിൽ അനീതിയ്ക്കും അക്രമങ്ങൾക്കും അഴിമതികൾക്കുമെതിരെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പക്ഷത്തുനിന്ന് പൊരുതിയതിന് ഉത്തരേന്ത്യയിലെ മേലാളവർഗ്ഗത്തിന്റെ ആജ്ഞാനുവർത്തിയായ ഒരു അക്രമിയുടെ കത്തിമുനയിൽ ജീവൻ വെടിയേണ്ടിവന്ന ഏറ്റവും അസാധാരണയായ സ്ത്രീകളിൽ ഒരാളായ സി. റാണി മരിയയുടെ കഥയാണ് ചിത്രം പറയുന്നത്.

12 സംസ്ഥാനങ്ങളിൽനിന്നായി തെരഞ്ഞെടുക്കപ്പെട്ട 150-ൽപരം കലാകാരൻമാർ അണിനിരന്ന ഈ അന്തർദേശിയ ചിത്രത്തിലെ നായിക 2022-ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന സർക്കാരിന്റെ അവാർഡ് ജേതാവ് വിൻസി അലോഷ്യസ് ആണ്.

എന്റെ സുഹൃത്ത് Jesus Jackson ഉം ശ്രദ്ധേയമായ വേഷം ചെയ്‌തിട്ടുണ്ട്‌. മുഴുവൻ അഭിനേതാക്കളും മികച്ചരീതിയിൽ അവരവരുടെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയായ ഇതിന്റെ എഡിറ്റർ രഞ്ജൻ അബ്രഹാമിന്റെ സൂക്ഷ്മതയുള്ള എഡിറ്റിംഗ് ജോലി എടുത്തുപറയേണ്ടതാണ്.

ഡയറക്ടർ പ്രൊഫ. ഡോ. ഷെയിസൺ പി.യൗസേഫ് നമുക്ക് അത്ര പരിചയം കാണില്ല; മുഖമില്ലാത്തവരുടെ മുഖമായി, മലയാളത്തിൽ നിന്നും ഈ അന്തർദേശിയ ചിത്രം ഒരുക്കിയിരിക്കുന്നത് ഈ മലയാളിയാണ്.

അന്തർദേശിയ തലത്തിൽ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള ഈ പ്രതിഭയുടെ കൈയൊപ്പ് കാണുവാൻ നിങ്ങളെയും ഞാൻ ക്ഷണിക്കുകയാണ്.

തിയറ്ററുകളിലെത്തുമ്പോൾ തീർച്ചയായും ഈ മനോഹര ചിത്രം കാണണം.

Shaji Joseph Arakkal

നിങ്ങൾ വിട്ടുപോയത്