ഒരു രക്ഷകനെക്കുറിച്ച് അനേകം മുന്നറിയിപ്പുകൾ പ്രവാചകരിലൂടെ ദൈവം ഇസ്രായേൽ ജനത്തിനു നൽകിയിരുന്നുവെങ്കിലും, ദൈവം സ്വയം മനുഷ്യരൂപം സ്വീകരിച്ച് ഭൂമിയിലേക്ക് വരുമെന്ന് സങ്കല്പിക്കാൻ പോലും ആർക്കും കഴിഞ്ഞിരുന്നില്ല. പാപത്തിനു അടിപ്പെട്ടതുമൂലം മനുഷ്യനു ഒരിക്കലും ദൈവത്തിലേക്ക് എത്താൻ സാധിക്കുമായിരുന്നില്ല; കാരുണ്യവാനായ ദൈവം, അതിനാൽ, മനുഷ്യനെ തേടി ഭൂമിയിലേക്കു വന്നു. സമയത്തിന്റെ പൂർണ്ണതയിൽ ദൈവം തന്റെ വാഗ്ദാനം നിറവേറി.

ദൈവം മനുഷനായി ജനിച്ചു എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്‌ യേശു ദൈവപുത്രന്‍ ആയിരിക്കുന്നത്‌. പിതാവായ ദൈവവും യേശുക്രിസ്തുവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന പദപ്രയോഗമാണ് ദൈവപുത്രൻ എന്നത്. തിരുവചനം നോക്കിയാൽ ദൈവത്തിൻറെ പുത്രൻ എന്ന് വെളിപ്പെടുത്തിയത് കൂടുതലും പിശാചുക്കൾ ആയിരുന്നു. അശുദ്ധാത്മാക്കൾ അവനെ കണ്ടപ്പോൾ ദൈവപുത്രൻ ആണെന്ന് വിളിച്ചുപറഞ്ഞതായി മാർക്കോസ് 3:12 ൽ പറയുന്നു. മനുഷ്യനായി വന്ന ദൈവപുത്രൻ നമ്മുടെ എല്ലാമാണ്. നമ്മെ ദൈവത്തിലേക്ക് ബന്ധിക്കപ്പെട്ടുന്ന ചങ്ങലയാണ് ദൈവപുത്രൻ എന്നു വിളിക്കപ്പെടുന്ന നമ്മുടെ യേശു.

പാപമൊഴികെ മറ്റെല്ലാ കാര്യത്തിലും യേശു എല്ലാ മനുഷ്യർക്കും തുല്യനായിരുന്നു. ദൈവത്തെ പിതാവേ എന്നു വിളിക്കുന്ന ഓരോരുത്തരും ദൈവമക്കൾക്ക് അനുസൃതമായ ജീവിതം നയിക്കാൻ കടപ്പെട്ടവരാണ്. ദൈവമാണ് നമ്മുടെ പിതാവെന്ന ബോദ്ധ്യം ഒന്നുമാത്രംമതി നമുക്ക് പാപങ്ങളിൽനിന്നും അകന്നുനിൽക്കാനും പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാനും മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കാനും എല്ലാവരോടും സ്നേഹത്തിൽ ഇടപഴകാനും ഒക്കെ. പുത്രനായ ദൈവത്തിലൂടെ വെളിപ്പെട്ട പിതാവായ ദൈവത്തിന്റെ സ്നേഹമാണ് നമ്മെ നമ്മുടെ വീഴ്ചകളിൽ പിടിച്ച് എഴുന്നേൽപ്പിക്കുന്നത്. നാം ഓരോരുത്തരുടെയും പാപമോചനത്തിനായി ദൈവപുത്രനെ തന്ന സ്വർഗ്ഗീയ പിതാവിന് നമുക്ക് നന്ദി പറയാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്