“ദി കാരിസം ഓഫ് ട്രൂത്ത്”|ഒറ്റു കൊടുക്കുന്നവനെയും, വിശ്വാസത്തിനുവേണ്ടി പീഡനമേൽക്കുന്നവനെയും രക്തസാക്ഷിയാകുന്നവനെയും ഒരേ തട്ടിൽ നിർത്തി, “സമവായ”മുണ്ടാക്കുന്നത് മാരക പാപമാണ്!

ആത്യന്തിക വിജയം നന്മയ്ക്കായിരിക്കും!

തിന്മ പെരുകുകയും

നന്മയ്ക്കുമേൽ

ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നതു കണ്മുൻപിൽ കണ്ടിട്ടും,

തിന്മയെ പ്രതിരോധിക്കാതെ,

നന്മ ചെയ്തു മുൻപോട്ടു പോയാൽ മാത്രം മതി

എന്നു ചിന്തിക്കുന്നത്,

തിന്മക്കു വഴിയൊരുക്കുന്നതിനു സമമാണ്!

ആത്യന്തിക വിജയം നന്മക്കായിരിക്കും എന്ന ശുഭാപ്തി വിശ്വാസം നല്ലതാണ്!

എന്നാൽ,

തിന്മയുടെ കണ്ണിൽനോക്കി,

നീ അണിഞ്ഞിരിക്കുന്ന

നന്മയുടെ പ്രഛന്നവേഷം അഴിച്ചു മാറ്റുക,

നിന്റെ തനി സ്വരൂപം ഞങ്ങൾ കാണുന്നുണ്ട്

എന്നു പറയാനുള്ള ധൈര്യവും ആർജവവും സഭയിലെ ഇടയന്മാർ കാട്ടണം!

പ്രത്യേകിച്ചും,

സഭയിൽ

“ദി കാരിസം ഓഫ് ട്രൂത്ത്”

എന്ന ദൈവിക ദാനം സ്വീകരിച്ചിട്ടുള്ള സഭയുടെ കാവൽക്കാരും ഇടയന്മാരുമായവർ!

സ്വ ജീവനെ പോലും തൃണവത്ഗണിച്ചും

അവർ

സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളണം!

“നീ ഇവരേക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ”

എന്നതാണ് സഭയിൽ ഇടയ ധർമ്മത്തിന്റെ മാനദണ്ഡം!

അവിടെ,

ഒറ്റു കൊടുക്കുന്നവനെയും, വിശ്വാസത്തിനുവേണ്ടി പീഡനമേൽക്കുന്നവനെയും രക്തസാക്ഷിയാകുന്നവനെയും

ഒരേ തട്ടിൽ നിർത്തി, “സമവായ”മുണ്ടാക്കുന്നത്

മാരക പാപമാണ്!

സഭ,

ക്രിസ്തുവിന്റെ മൗതിക ശരീരവും സഭയുടെ യഥാർത്ഥ ശിരസ്സ് ക്രിസ്തുവുമാണെങ്കിൽ,

രക്തം വിയർത്തിട്ടാണെങ്കിലും,

സഭയിൽ ഇന്നത്തെ വെല്ലുവിളികൾ ഉയർത്തുന്ന

“കുരിശിൽ”

പിടഞ്ഞു മരിച്ചുകൊണ്ടാണെങ്കിലും,

“ദൈവ പിതാവിന്റെ ഇഷ്ടം”

നിറവേറ്റാൻ സഭയിലെ

ഇടയന്മാർക്കു കഴിയണം!

അതായത്,

“പിതാവേ അങ്ങ് എന്നിലും,

ഞാൻ അങ്ങിലും ആയിരിക്കുന്നതുപോലെ,

അവരും നമ്മിൽ ഒന്നായിരിക്കേണ്ടതിന്” എന്ന് അവസാന മണിക്കൂറിലും പ്രാർത്ഥിച്ച കർത്താവിന്റെ സഭയിലെ കാര്യസ്ഥന്മാർക്ക്,

ഭിന്നതയുടെ ‘വിത്തും കൈക്കോട്ടു”മായി നിൽക്കുന്നവരെ,

തിന്മയുടെ പ്രതിരൂപങ്ങളായി തിരിച്ചറിയാൻ കഴിയണം!

പ്രത്യേകിച്ചും

“ദി കാരിസം ഓഫ് ട്രൂത്ത്”

ദൈവിക ദാനമായി സ്വീകരിച്ചവർക്ക്‌, അസത്യത്തോടു സമരസപ്പെടാൻ അവകാശമില്ല!

സ്നാപകൻ,

ഹെറോദേസിനോട്

അവന്റെ പ്രവൃത്തി തിന്മയാണെന്നു പറഞ്ഞതുപോലെയും,

ആമോസ്,

ന്യായ പ്രമാണത്തിന്റെ തൂക്കുകട്ട ഉയർത്തി,

സത്യത്തെയും അസത്യത്തേയും, നീതിയെയും അനീതിയെയും വേർതിരിച്ചു ദൈവ ജനത്തിനു വെളിപ്പെടുത്തി കൊടുത്തതു പോലെയും,

സഭയുടെ കൃത്യമായ നിലപാടുകളും ദൈവിക ഇൻകിതവും

കൃത്യമായി വെളിപ്പെടുത്തുന്ന നിലപാടുകളിലൂടെയും, നടപടികളിലൂടെയും

ദൈവ ജനത്തിനു മുന്നറിയിപ്പും മാർഗദർശനവും നൽകി,

തിന്മക്കും ഭിന്നതക്കും എതിരേ,

ശക്തവും വ്യക്തവും നീതിയുക്തവുമായ നടപടികളിലൂടെ,

സഭയെ മുന്നോട്ടു നയിക്കാൻ അവർക്കു കഴിയണം!

ഇക്കാര്യത്തിലുണ്ടാകുന്ന അലംഭാവവും കൃത്യ വിലോപവും,

തിന്മക്കും അസത്യത്തിനും

താൻ പോരിമയ്ക്കും

പിശാചിനും

ചൂട്ടു പിടിച്ചു കൊടുക്കലാണ്! പ്രലോഭനത്തിൽ പരാജയപ്പെടാൻ മുൻ‌കൂർ തയ്യാറായി നിൽക്കലാണ്!

അത്,

മാരക പാപവും

ക്രിസ്തുവിനെ ഒറ്റു കൊടുക്കലുമാണ്!

സർവോപരി,

തെറ്റിന്റെ മാർഗത്തിൽ ചരിക്കുന്ന പാപിക്കു മനസാന്തരം

ആവശ്യമില്ല,

തിന്മയിൽത്തന്നെ തുടർന്നുകൊള്ളൂ എന്ന

സുവിശേഷ വിരുദ്ധ

നിലപാടാണ്!

അതിനേക്കാൾ വലിയ ഒരു തിന്മയില്ല!

ഫാ. വർഗീസ് വള്ളിക്കാട്ട്

നിങ്ങൾ വിട്ടുപോയത്

“ദി കാരിസം ഓഫ് ട്രൂത്ത്”|ഒറ്റു കൊടുക്കുന്നവനെയും, വിശ്വാസത്തിനുവേണ്ടി പീഡനമേൽക്കുന്നവനെയും രക്തസാക്ഷിയാകുന്നവനെയും ഒരേ തട്ടിൽ നിർത്തി, “സമവായ”മുണ്ടാക്കുന്നത് മാരക പാപമാണ്!