എന്റി ചേട്ടൻ (Henry) പോയി..ഈശോയുടെ അടുത്തേക്ക്.. അവിടെ അപ്പേം അമ്മേം പിന്നെ വേണ്ടപ്പെട്ട കുറച്ചു പേരുകൂടി ഉണ്ടല്ലോ.. ഇനി നിങ്ങളെല്ലാരും കൂടി അവിടെ ആഘോഷിക്ക്..ചേട്ടന്റെ സ്നേഹം മാത്രോല്ല.. അപ്പന്റെ കരുതൽ കൂടി എനിക്കും ചാർളിചേട്ടനും തന്നിരുന്നു..അമലിന്റെ മാത്രം അപ്പനായിരുന്നില്ല..ഞങ്ങൾക്ക് എല്ലാർക്കും ഷീബപെണ്ണിനും, കുട്ടാപ്പിക്കും,ബിന്ദുനും,നീതുനും , കിങ്ങനും, ടിന്റുനും,ആലുകുട്ടനും പ്രിയപ്പെട്ട അപ്പനും, പപ്പയുമായിരുന്നു 😥

എനിക്കറിയാം…എന്റി ചേട്ടൻ എന്നും പള്ളിയിൽ പോകുന്ന, കൂദാശകൾ സ്വീകരിക്കുന്ന, വല്യ വിശുദ്ധ ക്രിസ്ത്യാനി ഒന്നും ആയിരുന്നില്ല..

പെട്ടെന്ന് ദേഷ്യപ്പെടുകയും വഴക്കിടുകയും ചെയ്യുന്ന ഒരു പച്ചയായ സാധാരണ മനുഷ്യൻ ആയിരുന്നു.. പക്ഷെ അതിനപ്പുറം ആർദ്രഹൃദയനായ ഒരു അപ്പൻ, കൂടപ്പിറപ്പ് ആയിരുന്നു..

ഞങ്ങളെ ഊട്ടാൻ വേണ്ടി വളരെ ചെറുപ്പത്തിലെ ഒരു two wheeler mechanic ആയി പണി തുടങ്ങിയ മനുഷ്യൻ..ദാരിദ്ര്യത്തിന്റെ നാളുകളിലൂടെ, പട്ടിണിയിലൂടെ കടന്നുപോയ നാളുകളിൽ ഒരു 11 മണിയൊക്കെ ആകുമ്പോൾ എങ്ങനെയെങ്കിലും പൈസ സംഘടിപ്പിച്ച് അരിയും, സാധനങ്ങളും, ബ്രെഡും പഴവും വാങ്ങി സ്കൂട്ടറിൽ പാഞ്ഞു വരുന്ന എന്റി ചേട്ടൻ എപ്പോഴും പുതിയ ഫ്രെയിമിൽ തന്നെയാണ് മനസിലുള്ളത്..

കൊണ്ടുവരുമ്പോൾ തന്നെ എല്ലാരേം വിളിച്ച് ബ്രെഡും പഴവും തീറ്റിക്കും.. അതുകൊണ്ടാവാം ബ്രെഡ് ഞങ്ങളുടെ വീട്ടിൽ സ്ഥിരസാന്നിധ്യം ആയത്.. ഇന്നും എന്തു പരിപാടി വന്നാലും എന്തൊക്ക വിഭവങ്ങൾ ഉണ്ടെങ്കിലും ബ്രെഡ് ഇല്ലാത്ത ഒരു പരിപാടിയും ഇല്ല.. ഞാൻ വിശുദ്ധ യൗസേപ്പിതാവിനെ ഓർക്കുന്നു.. തിരുക്കുടുംബത്തെ പോറ്റാൻ വേണ്ടി അധ്വാനിച്ച ഒരു തച്ചൻ.. ഞങ്ങളുടെ എന്റി ചേട്ടനും അങ്ങനെയൊരു പിതാവായിരുന്നു.. ഞങ്ങളെ പോറ്റാൻ വേണ്ടി നിരന്തരം അധ്വാനിച്ച ഒരു സാധാരണ workshop പണിക്കാരൻ.. ഞങ്ങളൊക്ക എന്നാണ് പൈസയൊക്കെ കണ്ടുതുടങ്ങിയത്?

അതുവരെ എന്തിനും ഏതിനും പൈസ തന്നു കൊണ്ടിരുന്നത്, ഡ്രസ്സ്‌ വാങ്ങി തന്നുകൊണ്ടിരുന്നത്, ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങി തന്നിരുന്നത് എല്ലാം എന്റി ചേട്ടൻ ആയിരുന്നു 😥

എന്റെ ചെറുപ്പത്തിലെ ഒരു സംഭവം ഓർക്കുന്നു… അമ്മയ്ക്ക് ഒരിക്കൽ BP കൂടി അമ്മ മുറ്റത്ത്‌ ശർദിച്ചു.. ഒപ്പം അമ്മയുടെ വയറിളകി.. എന്റി ചേട്ടനാണ് മുറ്റത്തു വീണ മലം കോരിക്കളഞ്ഞത്.. ഇതിൽപ്പരം എന്റെ ചേട്ടനെക്കുറിച്ച് ഒന്നും പറയാനില്ല..😥

ചേട്ടന്റെ kidney transplantation നു വേണ്ടിയുള്ള പ്രാരംഭ കാര്യങ്ങൾ തുടങ്ങിയിരുന്നു.. ഞങ്ങളുടെ counsilor ഓമന സാബുവിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ച് നാട്ടുകാരും സുഹൃത്തുക്കളും കൂടിയാണ് അത്‌ തുടങ്ങിയത്..

ചേട്ടൻ വലിയ പ്രതീക്ഷയിലായിരുന്നു.. ഇനിയും workshopil പണിയെടുക്കുമെന്നും, bullet ഓടിക്കുമെന്നും ചേച്ചിയോട് പറയുമായിരുന്നു..

😥Bt 😥😥ഈ സമയം ചിലരെ പ്രത്യേകം ഓർക്കുന്നു.. ഞങ്ങളെ ചേർത്തുപിടിച്ച ഏറ്റം പ്രിയങ്കരനായ ആന്റണി മാങ്കുറിയിൽ അച്ചൻ, എല്ലാം ക്രമീകരിക്കാൻ അക്ഷീണം ഓടിനടന്ന പ്രിയപ്പെട്ട സാബു ഫ്രാൻസിസ്, തിലകൻ ചേട്ടൻ, സന്തോഷ്‌ ചേട്ടൻ, ബാബു, ഫ്രാങ്ക്‌ളിൻ ചേട്ടൻ,ബൈജു, മനേഷ്, സിജു, കണ്ണൻ..ഇനിയും പലരും ഉണ്ട്, .. എല്ലാവരെയും സ്നേഹത്തോടെ, നന്ദിയോടെ ഓർക്കുന്നു.. 🙏

എന്റി ചേട്ടാ ഇനി കുഞ്ഞോളെ കാത്തിരിക്കാൻ, late ആകുമ്പോൾ വിളിച്ചു ചോദിക്കാൻ ആരും ഇല്ല.

Jessy Maria

നിങ്ങൾ വിട്ടുപോയത്