കൊച്ചി . രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥിതിയെ താങ്ങി നിർത്തുന്ന തൊഴിലാളികളെ തമസ്കരിക്കുന്നത് രാജ്യത്തെ തകർച്ചയിലേക്ക് നയിക്കുമെന്ന് കെ.സി.ബി.സി ലേബർ കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ്പ് ജോസ് പൊരുന്നേടം അഭിപ്രായപ്പെട്ടു.

സഭയുടെ അസംഘടിത തൊഴിലാളി പ്രസ്ഥാനമായ കേരള ലേബർ മൂവ്മെൻ്റ് വാർഷിക അസംബ്ലി എറണാകുളം റിന്യുവൽ സെൻ്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിൻ്റെ GDP യിൽ അറുപത്തിയഞ്ച് ശതമാനത്തിലധികം സംഭാവന ചെയ്യുന്ന തൊണ്ണൂറ്റി മൂന്ന് ശതമാനം വരുന്ന അസംഘടിത തൊഴിലാളികളെ അവഗണിക്കുന്ന സമീപനമാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നതെന്ന് വാർഷിക അസംബ്ലി അഭിപ്രായപ്പെട്ടു.രണ്ടു ദിവസങ്ങളിലായി നടക്കുന്ന അസംബ്ലിയിൽ സംസ്ഥാന പ്രസിഡൻറ് ബാബു തണ്ണിക്കോട്ട് അധ്യക്ഷനായിരുന്നു.

സംസ്ഥാന ഡയറക്ടർ ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പിൽ, വർക്കേർസ് ഇന്ത്യ ഫെഡറേഷൻ ജോയ് ഗോതുരത്ത്, വനിതാ ഫോറം പ്രസിഡൻ്റ് മോളി ജോബി, സിസ്റ്റർ മേഴ്സി ജൂഡി എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ 32 രുപതകളിൽ നിന്നായി നൂറ്റി അമ്പത് പേർ പങ്കെടുക്കുന്ന അസംബ്ലിക്ക് ജനറൽ സെക്രട്ടറി ജോസ് മാത്യു സ്വാഗതവും ട്രഷറർ ഡിക്സൺ മനീക്ക് നന്ദിയും രേഖപ്പെടുത്തി.

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം