കാക്കനാട്: സീറോമലബാർ സഭയുടെ മെത്രാൻ സിനഡിന്റെ ഒരു അടിയന്തര സമ്മേളനം 2023 ജൂൺ 12ന് സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കുന്നു.

സീറോമലബാർ സഭയുടെ പെർമനന്റ് സിനഡ് അംഗങ്ങൾ വത്തിക്കാനിൽ നടത്തിയ ചർച്ചയുടെ തുടർച്ചയായി. പരിശുദ്ധ സിംഹാസനത്തിന്റെ നിർദ്ദേശപ്രകാരമാണ് ഇത്തരമൊരു അടിയന്തര സമ്മേളനം വിളിച്ചുചേർത്തിരിക്കുന്നത്.

ജൂൺ 12 തിങ്കളാഴ്ച രാവിലെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ഔദ്യോഗികമായി സിനഡുസമ്മേളനം ഉദ്ഘാട നം ചെയ്യും. ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയിൽ നിന്ന് വിരമിച്ചവരുമായ 56 പിതാക്കന്മാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സഭാംഗങ്ങ ളെല്ലാവരും സിനഡിന്റെ വിജയത്തിനായി പ്രാർത്ഥിക്കണമെന്ന് മേജർ ആർച്ചുബിഷപ്പ് അഭ്യർ ത്ഥിച്ചു

നിങ്ങൾ വിട്ടുപോയത്