കാക്കനാട്: സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിയൊന്നാമത് മെത്രാൻ സിനഡിന്റെ മൂന്നാം സമ്മേളനം 2023 ഓഗസ്റ്റ് 21ന് സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കുന്നു.

ഓഗസ്റ്റ് 21 തിങ്കളാഴ്ച രാവിലെ കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ് നൽകുന്ന ധ്യാനചിന്തകളോടെ സിനഡുസമ്മേളനം ആരംഭിക്കും. തുടർന്ന് സിനഡുപിതാക്കന്മാർ ഒരുമിച്ച് അർപ്പിക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ഔദ്യോഗികമായി സമ്മേളനം ഉദ്‌ഘാടനം ചെയ്യും.

ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയിൽ നിന്ന് വിരമിച്ചവരുമായ 54 പിതാക്കന്മാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു വേണ്ടി മാർപാപ്പ നിയമിച്ച പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച്ബിഷപ് സിറിൽ വാസിൽ പിതാവ് സിനഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കും.

സഭാംഗങ്ങളെല്ലാവരും സിനഡിന്റെ വിജയത്തിനായി പ്രാർത്ഥിക്കണമെന്ന് മേജർ ആർച്ച്ബിഷപ് അഭ്യർത്ഥിച്ചു. 26-ാം തിയതി ശനിയാഴ്ച സിനഡുസമ്മേളനം സമാപിക്കും.

ഫാ. ഡോ. ആന്റണി വടക്കേകര വി.സി.
പി.ആർ.ഒ, സീറോമലബാർസഭ &
സെക്രട്ടറി, മീഡിയാ കമ്മീഷൻ

ഓഗസ്റ്റ് 20, 2023

നിങ്ങൾ വിട്ടുപോയത്