ഉദരത്തിലെ ശിശുവിനുവേണ്ടി വാദിക്കുന്ന സുപ്രിം കോടതി ചീഫ് ജസ്റ്റിസ്. ?!|ജീവനെ ആദരിക്കാം, സംരക്ഷിക്കാം

ഉദരത്തിലെ ശിശുവിനുവേണ്ടി വാദിക്കുന്ന സുപ്രിം കോടതി ചീഫ് ജസ്റ്റിസ്.

സന്തോഷം, അഭിമാനം.

ഇത്‌ ജീവനുവേണ്ടി വാദിക്കുന്ന എല്ലാവരുടെയും കണ്ണുകൾ തുറപ്പിക്കട്ടെ. ഇതുപോലെ ചിന്തിക്കുന്ന, അഭിഭാഷകർ, ഡോക്ടർമാർ, സമർപ്പിതർ, സാമൂഹ്യപ്രവർത്തകർ നമുക്ക് ഏറെ ഉണ്ടാകട്ടെ. ഇത്തരം ജീവന്റെ സുവിശേഷം നൽകുവാൻ മാധ്യമങ്ങളും തയ്യാറാകട്ടെ.

നിസാര കാരണങ്ങൾ കണ്ടെത്തി ഉദരത്തിലെ കുഞ്ഞിനെ നശിപ്പിക്കാൻ ശ്രമിക്കുന്നവർ വർധിച്ചുവരുന്നു .

ഏതെങ്കിലും പരിശോധനയുടെ പേരിൽ കുഞ്ഞിന് എന്തെങ്കിലും ചെറിയ കുഴപ്പമുണെന്ന് പറഞ് ഭയപ്പെടുത്തുന്ന ആരോഗ്യപ്രവർത്തകരും കൂടിവരുന്നു .

കുഞ്ഞിനെ നശിപ്പിക്കുന്ന കേസുകൾ വാദിക്കുവാനും,അത്തരം കേസുകളിൽ ജീവൻ സംരക്ഷിക്കാനുള്ള സാദ്ധ്യതകൾ ആരായാതെ വിധിപറയുന്നവരുമുള്ള കാലഘട്ടത്തിൽ സുപ്രിം കോടതിയുടെ മാതൃകാപരമായ ഇടപെടൽ ആദരവും പ്രശംസയും അർഹിക്കുന്നു .

കുഞ്ഞുങ്ങളെ ദത്തെടുക്കുവാൻ നിരവധി കുടുംബങ്ങൾ കാത്തിരിക്കുന്നു .നിരവധി സംരക്ഷണ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും സംരക്ഷിക്കുവാൻ തയ്യാറാണ് .

ജീവനെ ആദരിക്കാം, സംരക്ഷിക്കാം.🙏🙏🙏

സാബു ജോസ് ,എറണാകുളം

9446329343

https://www.livelaw.in/top-stories/supreme-court-allows-woman-who-sought-abortion-to-give-child-for-adoption-to-a-couple-registered-with-cara-220572

https://www.ndtv.com/india-news/in-chief-justices-chamber-a-40-minute-discussion-for-an-unborn-child-3752639

നിങ്ങൾ വിട്ടുപോയത്