1. ഒരു കുറ്റം അനുഭവിക്കുകയോ കാണുകയോ ചെയ്യുമ്പോൾ ആദ്യം അറിയിക്കേണ്ടത് പോലീസ് സ്റ്റേഷനിലാണ്.

2. ഒരു കുറ്റത്തിൽ ഇരയാക്കപ്പെട്ട പരിക്കുകൾ പറ്റിയെങ്കിൽ പോലീസിൽ എത്തുനതിനു മുൻപേ ആശുപത്രിയിൽ പോയി ചികിൽസ തേടുകയും ഡോക്ടറോട് സംഭവം പറയുകയും ചെയ്താൽ ആ വിവരം ഡോക്ടർ രേഖപ്പെടുത്തുകയും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും അവിടെ നിന്ന് പോലീസ് വിവര ശേഖരണത്തിനു എത്തുകയും ചെയ്യണമെന്നതാണ് ചട്ടം.

3.ഒരു അപകട സ്ഥലത്ത് പരിക്കു പറ്റുമ്പോഴും മുകളിൽ പറഞ്ഞ നടപടിക്രമങ്ങളാണുള്ളത്. പോലീസ് ഇന്റിമേഷനു ശേഷവും പോലീസ് എത്താൻ വൈകുകയോ, മുറിവേറ്റയാൾ ഡിസ്ചാർജ് ആവുകയോ ചെയ്യുന്ന പക്ഷം നമുക്ക് പോലീസിലെ അന്വേഷണം നറ്റത്തുകയും കേസേടുക്കുന്നതിനാവശ്യമായ വിവരങ്ങൾ നൽകുകയും ചെയ്യാം.

4. ഇത്രയൊക്കെ കഴിഞ്ഞിട്ടും കേസെടുക്കുവാൻ പോലീസ് തയ്യാറാവാതെ വരികയോ, കേസ് ദുർബ്ബലമാക്കുവാൻ ശ്രമിക്കുകയോ ചെയ്യുന്ന പക്ഷം വിവരങ്ങൾ രേഖപ്പെടുത്തി ഒരു മജിസ്റ്റ്രേട്ട് കോടതി മുമ്പാകെ അന്വേഷണ ഉത്തരവു നൽകുന്നതിനു ഹർജി ബോധിപ്പിക്കാം, ഇത് സാധാരണ സി എം പി(ക്രിമിനൽ മിസലേനിയസ് പെറ്റീഷൻ) എന്നാണ് അറിയപ്പെടുന്നത്.

5. സി എം പി ഉത്തരവു വന്നു കഴിഞ്ഞാൽ പോലീസിനു എഫ് ഐ ആർ ഇടാതിരിക്കുവാൻ കഴിയില്ല, തുടരന്വേഷണ റിപ്പോർട്ടും കോടതിക്ക് നൽകണം.

6.എഫ് ഐ ആർ രജിസ്റ്റർ ചെയ്തു എന്നതു കൊണ്ട് ഒരു പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് നിർബന്ധമില്ല, കുറ്റാരോപിതരായ ‘പ്രതി’കൾക്കും അറസ്റ്റിനെ സംബന്ധിച്ച് ചില അവകാശങ്ങൾ ലഭ്യമാണ് എന്നോർമ്മിക്കുക

.7. സ്വകാര്യ അന്യായം എന്നാൽ ഇങ്ങനെയെല്ലാം നടപടികൾ സ്വീകരിച്ചിട്ടും പോലീസ് ഉദ്ദേശിച്ച രീതിയിൽ തെളിവുകൾ സ്വീകരിക്കുന്നില്ലെങ്കിലോ, മറിച്ച് സ്വകാര്യമായി കേസ് നടത്തുകയാണ് പോലീസ് അന്വേഷണത്തെക്കാൾ മികച്ചതെന്നു തോന്നുകയോ ആണെങ്കിൽ തെളിവുകൾ കോടതി മുമ്പാകെ നേരിട്ടു ഹാജരാക്കി എടുക്കുന്ന കേസ് എന്നാണർത്ഥം.———————————-

8. ചെക്കു കേസുകൾ നേരിട്ട് സ്വകാര്യ അന്യായമായിട്ടാണ് കോടതികളിൽ ബോധിപ്പിക്കേണ്ടത്, ഇത് അന്വേഷിക്കുവാൻ പോലീസിനു അധികാരമില്ല

.9. ചെക്ക് കേസുകളിൽ പ്രതിയ്ക്ക് കോടതിയിൽ നിന്ന് സമ്മൻസ് ലഭിച്ചാൽ അതിനു ശേഷം ഹാജരാവുന്ന ദിവസം രണ്ട് ആൾ ജാമ്യം ആവശ്യമാണ്.

10. രണ്ട് ആൾ ജാമ്യത്തിനാവശ്യമായ രേഖകൾ അവരൂടെ പേരിലുള്ള വസ്തുവിന്റെ ഏറ്റവും പുതിയ കരം ഒടുക്ക് രസീതുകളും, ഐഡന്റിറ്റി കാർഡും ആണ്. ശമ്പള സർട്ടിഫിക്കറ്റുകളും മതിയായ രേഖയാണ്.

11. എല്ലാ ക്രിമിനൽ കേസുകളിലും പ്രതികൾ മെൽപ്പറഞ്ഞ വിധം ജാമ്യം എടുക്കേണ്ടതാണ്. ജാമ്യാർഹമായ വകുപ്പുകളിലാണ് കേസെങ്കിൽ പോലീസ് സ്റ്റേഷനിൽ നിന്നു തന്നെ ജാമ്യം നൽകുവാൻ പോലീസിനു അധികാരമുണ്ട്

.12. ജാമ്യാർഹമല്ലാത്ത കേസുകളിൽ മാത്രമാണ്` മുൻ കൂർ ജാമ്യാപേക്ഷ നൽകാവുന്നത്, അത് നൽകേണ്ടത് സെസ്സ്ൻസ് കോടതികളിലോ, ഹൈക്കോടതിയിലോ മാത്രമാണ്.`.

നിയമ ബോധി :: Niyama Bodhi

നിങ്ങൾ വിട്ടുപോയത്