ബാഗ്ലൂർ: സീറോമലബാർ യൂത്ത് മൂവ്മെന്റ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ മാണ്ഡ്യാ രൂപതയുടെ ആതിഥേയത്തിൽ കമീലിയൻ പാസ്റ്ററൽ ഹെൽത്ത് സെന്ററിൽ വച്ച് പ്രഥമ നാഷണൽ യുവജന സംഗമം നടത്തപ്പെട്ടു. ഗോരഖ്പൂർ, തക്കലൈ, ഷംഷാബാദ്, പാലാ, സാഗർ, കല്യാൺ, ബൽത്തങ്ങാടി, തൃശ്ശൂർ, ഛാന്ദ, സത്‌ന, രാജ്ഘോട്ട്, അദിലാബാദ്, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, ഇടുക്കി, രാമനാഥപുരം, ജഗദൽ പൂർ, കോട്ടയം, കോതമംഗലം, മാണ്ഡ്യ എന്നീ രൂപതകളിൽ നുന്നള്ള പ്രതിനിധികൾ ഒക്ടോബർ 11, 12, 13, ദിവസങ്ങളിൽ നടത്തപ്പെട്ട ത്രിദിന ക്യാമ്പിൽ പങ്കെടുത്തു.

സീറോമലബാർ യൂത്ത് കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ അദ്ധ്യക്ഷതയിലും മാണ്ഡ്യ ബിഷപ്പ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവിന്റെ സാനിധ്യത്തിലുമാണ് യുവജന സംഗമം നടന്നത്. മാണ്ഡ്യ ചാൻസിലർ റവ. ഫാ. ജോമോൻ കോലഞ്ചേരി സംഗമം ഉദ്ഘാടനം ചെയ്തു. സീറോമലബാർ യൂത്ത് കമ്മീഷൻ സെക്രട്ടറി റവ. ഫാ. ജേക്കബ് ചക്കാത്ര, എസ്. എം. വൈ. എം ഗ്ലോബൽ പ്രസിഡന്റ് അഡ്വ. സാം സണ്ണി, ആനിമേറ്റർ സി. ജിൻസി എം.എസ്. എം.ഐ, മാണ്ഡ്യ എസ്. എം. വൈ. എം ഡയറക്ടർ സി. റാണി ടോം എസ്.എം.എസ്, പ്രസിഡന്റ് ഡാനിയേൽ ഫ്രാൻസിസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് പ്രഥമ നഷണൽ യുവജന സംഗമം നടത്തപ്പെട്ടത്. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ പങ്കാളിത്തത്താലും സംഘടനാ ചർച്ചകളിലുള്ള ഭാഗഥേയത്താലും നഷണൽ മീറ്റ് ശ്രദ്ധേയമായി.

നിങ്ങൾ വിട്ടുപോയത്