ബി സി 280 നോടടുത്തു രൂപം കൊണ്ട ഹെബ്രായ ബൈബിളിന്റെ ഗ്രീക്ക് വിവർത്തനമാണ് സെപ്ത്വജിന്ത് അഥവാ സപ്തതി.

പുതിയ നിയമം ഗ്രീക്ക് ഭാഷയിൽ എഴുതപ്പെട്ടിരുന്നതിനാലും പുതിയ നിയമ കാലത്ത് പലസ്തീനായ്ക്ക് വെളിയിലുള്ള യഹൂദർ ഗ്രീക്ക് ഭാഷ ഉപയോഗിച്ചിരുന്നതിനാലും പുതിയ നിയമ ഗ്രന്ഥ കർത്താക്കളും ആദിമ ക്രൈസ്തവരും സപ്തതി ബൈബിളിനെയാണ് തങ്ങളുടെ പഴയ നിയമമായി കരുതിയിരുന്നത്. ചരിത്രം സാക്ഷ്യപ്പെടുത്തുന്നത് ഇങ്ങനെയാണ്.

രാജാവായ ടോളമി രണ്ടാമന്റെ കാലഘട്ടത്തിൽ അലക്സാന്ധ്രിയായിൽ രണ്ടു ലക്ഷത്തോളം പുസ്തകങ്ങളുള്ള ഒരു ഗ്രന്ഥശാല യുണ്ടായിരുന്നു. അതിന്റെ ചുമതല വഹിച്ചിരുന്ന ഡെമെട്രീയൂസ് ഹീബ്രു ബൈബിളിന്റെ ഗ്രീക്ക് വിവർത്തനം രാജകീയ ഗ്രന്ഥശാലയ്ക്കു ഒരു മുതൽ കൂട്ടായിരിക്കുമെന്നും അതിനു വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് ടോളമിയോട് അഭ്യർത്ഥിച്ചു. ടോളമി രണ്ടാമന്റെ കല്പന പ്രകാരം ജറുസലേമിന്റെ പ്രധാന പുരോഹിതനായിരുന്ന എലെയാസർ 72 ഹീബ്രു പണ്ഡിതരെ പറഞ്ഞയച്ചു. അവർ ഹീബ്രു ബൈബിൾ 70 ദിവസം കൊണ്ട് തർജ്ജിമ ചെയ്തു. അതുകൊണ്ടാണ് ഗ്രീക്കിൽ എഴുപത് എന്നർത്ഥമുളള സെപ്ത്വജിന്ത് എന്ന് ഈ വിവർത്തനത്തെ വിളിക്കുന്നത്.

ബി. സി. 280 ന് ശേഷം രചിക്കപ്പെട്ട പഴയ നിയമ ഗ്രന്ഥങ്ങളുടെ ഗ്രീക്ക് വിവർത്തനങ്ങളും പിന്നീട് സെപ്ത്വജിന്തിന്റെ ഭാഗമായി കണക്കാക്കിയിരുന്നു.

നിങ്ങൾ വിട്ടുപോയത്