നൂറ്റിയേഴാമത് ആഗോള പ്രവാസി-അഭയാർത്ഥി ദിനം സെപ്റ്റംബർ 26 ന് ആചരിക്കും എന്ന് വത്തിക്കാൻ മാധ്യമ വിഭാഗം തലവൻ ആൻഡ്രെയോ ടോർണിയെല്ലി അറിയിച്ചു

.

ഇത്തവണത്തെ ആഗോള പ്രവാസി-അഭയാർത്ഥി ദിനത്തിൻ്റെ സന്ദേശമായി ഫ്രാൻസിസ് പാപ്പ “നമ്മൾ” എന്ന ആശയമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മാനവ കുടുംബത്തെ മുഴുവൻ ഉൾകൊള്ളാനായി പുറത്തേക്ക് ഇറങ്ങുന്ന തിരുസഭയും, തിരുസഭയിൽ ഉള്ള വൈവിധ്യങ്ങളിലെ കൂട്ടായ്മയും ഇതിൻ്റെ ഭാഗം തന്നേയെന്ന് വത്തിക്കാൻ അറിയിച്ചു. ആഗോള ഭവനം കുടുംബമായി തീരണം എന്ന കാഴ്ചപ്പാടാണ് ഈ വർഷം ലക്ഷ്യം വയ്ക്കുന്നത്. അതിനായി നമുക്ക് സാധിക്കും എന്നല്ല, അങ്ങനെ ചെയ്യണം എന്നും, അതിനുള്ള തുറവി നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം എന്നും വത്തിക്കാൻ പറയുന്നു. അതിനെ സഹായിക്കാൻ വത്തിക്കാനിലെ മാനവ പുരോഗതിക്ക് വേണ്ടിയുള്ള ഡികാസ്റ്ററി വഴി വിശദീകരണങ്ങൾ നൽകും എന്നും വത്തികാനിൽ നിന്ന് അറിയിച്ചിട്ടുണ്ട്.

റോമിൽ നിന്ന് ഫാ ജിയോ തരകൻ

നിങ്ങൾ വിട്ടുപോയത്

ജീവന്റെ സംസ്കാരത്തെ സജീവമാക്കുവാൻ പ്രൊ ലൈഫ് ശുശ്രുഷകളിലൂടെ സാധിക്കുന്നു.- ആർച്ച്ബിഷപ്പ് മാർ ജോസഫ് പാമ്പ്‌ളാനി.