“Say to those who have an anxious heart, “Be strong; fear not
‭‭(Isaiah‬ ‭35‬:‭4‬) ✝️

ഭയങ്ങൾ നമ്മുടെ ദൈനംദിന ശത്രുക്കളാണെന്ന് കർത്താവിന് അറിയാം. യേശുവിന്റെ വാക്കുകേട്ട് യാത്ര തിരിച്ച ശിഷ്യന്മാരുടെ കടലിലെ അവസ്ഥ വളരെ പ്രതികൂലമായിരുന്നു. വഞ്ചിയാകട്ടെ യേശു നിന്നിരുന്ന കരയില്‍ നിന്നും വളരെ ദൂരെയും. കാറ്റിനെ സര്‍വശക്തിയോടും കൂടെ അതിജീവിച്ച് മുന്നോട്ടു പോയെങ്കിലും അവരാകെ തളര്‍ന്നു പോയി. ഒരുപക്ഷേ ഈ പ്രതികൂലത്തിന്റെ ചുഴിയില്‍പെട്ട് അവര്‍ ചിന്തിച്ചിട്ടുണ്ടാകാം യേശുവിനെ കൂടാതെയുള്ള ഈ യാത്ര ദൈവഹിതം തന്നെ ആയിരുന്നോ എന്ന്. എന്നാല്‍ രാത്രിയുടെ നാലാം യാമത്തില്‍ യേശു കടലിനുമീതെ നടന്ന് അവരുടെ അടുത്തെത്തി. അവര്‍ ഭയപ്പെട്ടു വിളിച്ചുകൂവി ”അതാ ഭൂതം, അതാ ഭൂതം.” ദൈവമേ, രക്ഷിക്കണേ. ഇതിന്റെ അര്‍ത്ഥമെന്താണ്. തീര്‍ച്ചയായും അവര്‍ വിശ്വസിച്ചിരിക്കണം ഈ വഞ്ചിയാത്ര പിശാചിന്റെ പദ്ധതിയായിരുന്നുവെന്ന്. അതുകൊണ്ടാണ് അവര്‍ ഭൂതം എന്നു പറഞ്ഞ് അലറി വിളിച്ചത്. പക്ഷേ യേശു അവരോടു പറഞ്ഞു. ധൈര്യമായിരിക്കുവിന്‍, ഇതു ഞാനാണ്. ഭയപ്പെടേണ്ട

ജീവിതത്തിലെ ഒറ്റയ്ക്കുള്ള യാത്രയിൽ മറ്റുള്ളവർ ദയപ്പെടാൻ പറയുന്നത് കാര്യമാക്കണ്ട, കർത്താവിൽ വിശ്വസിക്കുക, രോഗത്തെപറ്റി ലാബിലെ റിപ്പോർട്ടും, ഡോക്ടർ പറഞ്ഞതും കാര്യമാക്കണ്ട. ഭാവിയെപറ്റി കൂട്ടുകാർ പറഞ്ഞതും അധ്യാപകർ പറഞ്ഞത് കാര്യമാക്കണ്ട, സാമ്പത്തിക അരക്ഷിതാവസ്തയെ പറ്റി ബാങ്കുകാർ പറഞ്ഞത് കാര്യമാക്കണ്ട, അവിശ്വാസത്തോടെ പറഞ്ഞ ആരുടെയും വാക്കുകൾ കാര്യമാക്കുകയോ, മുഖവിലയ്ക്ക് എടുക്കകയോ ചെയ്യണ്ട, യേശുവിൽ വിശ്വസിക്കുക മാത്രം ചെയ്ക.

യേശുവിൽ വിശ്വസിച്ച ജായിറോസ് എന്ന മനുഷ്യനെ കണ്ട് ലോക മനുഷ്യർ പരിഹസിച്ചു (മർക്കൊസ് 5:39). ബോധമില്ലാത്തവൻ എന്ന് നിന്ദിച്ചു. യുക്തിക്ക് നിരക്കാത്തത് ചെയ്യുന്നവൻ എന്ന പഴികേട്ടു. എന്നാൽ സംഭവിച്ചത് എന്താണ് ? തന്റെ പന്ത്രണ്ടു വയസ്സുമാത്രം പ്രായമുള്ള മകളെ യേശു അവനു തിരികെ നൽകി. ലോകം അത് കണ്ട് അതിശയത്തോടെ നോക്കി നിന്നു. നമ്മുടെ ജീവിതത്തിലും യേശുവിന്റെ വചനം നമുക്ക് ഏറ്റെടുക്കാം, ഭയപ്പെടേണ്ട, വിശ്വസിക്കമാത്രം ചെയ്കുക. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.