God is Love! Life is Love! Praised be Love & Life!

This mother challenges all our faith.

പ്രിയപ്പെട്ടവരേ,

വിശുദ്ധജീവിതം നയിച്ച സപ്ന ട്രേസി (സപ്ന ജോജു) എന്ന അമ്മയുടെ ജീവിതവും ദർശനവും ജീവൻെറ സംസ്‌കാരത്തിൽ വിശ്വസിക്കുന്ന അനേകർക്ക്‌ പ്രചോദനം നൽകുന്നു .

8 – മത് കുഞ്ഞിനെ ഉദരത്തിൽ വഹിക്കുമ്പോൾ തൻെറ ജീവന് ആപത്ത്‌ വരുമെന്ന് അറിഞ്ഞപ്പോൾ സപ്ന പറഞ്ഞത് ” ഇപ്പോഴുള്ള കുഞ്ഞുങ്ങളെ വളർത്തുവാൻ ആർക്കും കഴിയും ,എന്നാൽ ഉദരത്തിലെ കുഞ്ഞിന് ജനിക്കുവാൻ അവസരം നൽകുവാൻ സാധിക്കുകയുള്ളു .”

(ശാലോം അഭിമുഖത്തിൽ ).

പിന്നീട് അസുഖം വർദ്ധിച്ചപ്പോൾ തൻെറ ജീവൻ ദൈവത്തിന് സമർപ്പിച്ചുകൊണ്ട് പറഞ്ഞു .ഇനി ഞാനും കർത്താവും …കുടുംബത്തെ കർത്താവ് നോക്കും.

ഈ അമ്മയുടെ വാക്കുകളും ജീവിതവും നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തും .

പുതിയ ബോദ്ധ്യങ്ങളിലേയ്ക്ക് വഴിനടത്തും . തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് സപ്നയുടെ ജീവിതം ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നു .

LOAF -എന്ന പ്രസ്ഥാനത്തിൻെറ മീഡിയ മിനിസ്ട്രിയെ അനുമോദിക്കുന്നു .അനുഭവങ്ങൾ ,അറിയിക്കുവാൻ അഭ്യർത്ഥിച്ചുകൊണ്ടുള്ള ഡോ. ടോണി ജോസഫ് : 9447002600-ന്റ്റെ കത്ത് ഇതോടൊപ്പം ചേർക്കുന്നു .

ഈ പുസ്തകരചനയുടെ വിജയത്തിനായി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .ഒപ്പം മാതൃകാ ജീവിതം നയിച്ച ഈ അമ്മയെക്കുറിച്ചുള്ള അഭിപ്രായം പ്രാർത്ഥനാ നിയോഗം …എല്ലാം .LOAF-നെ അറിയിക്കുവാനും അപേക്ഷിക്കുന്നു .

വിവിധ ടി വി പരിപാടികളും മംഗളവാർത്തയിൽ ഉൾപ്പെടുത്തിയിരിക്കുന്നു . സപ്ന ജോജുവിൻെറ സ്വർഗീയ വാസം ആരംഭിച്ച ഡിസംബർ 26 -നാണ് ശാലോം TV യിൽ സ്വപ്‌നയുടെ അഭിമുഖമുള്ള പ്രോഗ്രാം ആദ്യം പ്രക്ഷേപണം ചെയ്തത് .

സപ്നയ്ക്ക് ഈ പ്രോഗ്രാം കാണുവാൻ സാധിച്ചില്ല .ഈ പ്രോഗ്രാം കണ്ടശേഷം ഏതാനും മിനിറ്റുകൾക്കുള്ളിലാണ് അമ്മയുടെ വേർപാടിൻെറ വിവരം മക്കൾ അറിയുന്നത് . സ്വപ്‌നയുടെ വിലപ്പെട്ട വാക്കുകളും ജീവിതവും പരിചയപ്പെടുത്തിയ ശാലോം ടി വി ക്കു നന്ദിയും അഭിനന്ദനങ്ങളും അർപ്പിക്കുന്നു .

കര്‍ത്താവ്‌ എന്‍െറ മേല്‍ ചൊരിഞ്ഞഅനുഗ്രഹങ്ങള്‍ക്കു ഞാന്‍ എന്തുപകരംകൊടുക്കും?
ഞാന്‍ രക്‌ഷയുടെ പാനപാത്രമുയര്‍ത്തികര്‍ത്താവിന്‍െറ നാമം വിളിച്ചപേക്‌ഷിക്കും.
സങ്കീര്‍ത്തനങ്ങള്‍ 116 : 12-13

What shall I render to the LORD for all his bounty to me?
I will lift up the chalice of salvationand call on the name of the LORD,
Psalms 116: 12-13.

പ്രതിസന്ധികളിൽ പ്രത്യാശ നൽകുന്ന എല്ലാ അഭിമുഖങ്ങളും കാണുവാൻ അഭ്യര്ത്ഥിക്കുന്നു .

പിറവിതിരുനാൾ ആഘോഷിക്കുമ്പോൾ ,ദൈവം നൽകുന്ന മക്കളെയെല്ലാം സ്വീകരിക്കുവാൻ തയ്യാറായ ഈ കുടുംബത്തെ പ്രാർത്ഥനയിൽ പ്രത്യേകം സ്മരിക്കണേ .

ക്രിസ്‌മസ്‌ -നവവത്സര ആശംസകൾ .

സാബു ജോസ് .

9446329343

(എക്സിക്യൂട്ടീവ് സെക്രട്ടറി ,പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ,സീറോ മലബാർ സഭ .&കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ മുൻ പ്രേസിടെണ്ട്)

പ്രിയപ്പെട്ടവരേ,

മാതൃത്വത്തിന്റെ മഹത്വം പ്രഘോഷിച്ച് സ്വന്തം കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വീരോചിതമായി മരണം പുൽകിയ സപ്ന ട്രേസി (സപ്ന ജോജു) എന്ന അമ്മയുടെ ജീവിതം ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നു.

സപ്നയുടെ ജീവിത ഏടുകളിൽ നേരിട്ടുളള അനുഭവങ്ങളോ, സപ്നയുടെ പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ചപ്പോൾ ലഭിച്ച അനുഗ്രഹങ്ങളോ സാക്ഷ്യപ്പെടുത്താൻ ആഗ്രഹിക്കുന്നവർ അത് ഞങ്ങളുമായി പങ്കു വെക്കാമോ?

എഴുതാൻ കഴിയുന്നവർ വൃത്തിയായി എഴുതി പേര്, മേൽവിലാസം, മൊബൈൽ നമ്പർ എന്നിവ സഹിതം താഴെ പറയുന്ന അഡ്രസ്സിൽ അയച്ചു തരാൻ താൽപ്പര്യപ്പെടുന്നു. പ്രസിദധീകരണ യോഗ്യമായവ പുസ്തകത്തിൽ ഉൾപ്പെടുത്തുന്നതാണ്.

എഴുതാൻ പറ്റാത്തവർ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളും സപ്നയുമായുളള പരിചയവും പറഞ്ഞതിന് ശേഷം നിങ്ങൾക്ക് ഉണ്ടായ വ്യക്തിപരമായ അനുഭവം വോയ്സ് മെസേജ് ആയി താഴെ പറയുന്ന ഏതെങ്കിലും നമ്പറിലേക്ക് വാട്ട്സ്ആപ്പ് മുഖേന അയച്ചു തരാമോ?

ആവശ്യമെങ്കിൽ ഞങ്ങൾ നിങ്ങളെ നേരിട്ട് വിളിച്ച് കാര്യങ്ങൾ ചോദിച്ചു കൊള്ളാം.

രചനകൾ ലഭിക്കേണ്ട അവസാന തീയതി : ജനുവരി 1.

രചനകൾ അയക്കേണ്ട വിലാസം:

മീഡിയ മിനിസ്ട്രി,
ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ്,
ഫാമിലി അപ്പസ്തോലേറ്റ് സെന്റർ,
ഈസ്റ്റ് ഫോർട്ട്, തൃശ്ശൂർ -680005.
വാട്ട്സ്ആപ്പ് നമ്പർ:
വിജോ: +91 98955 07079


ഡോ. ടോണി ജോസഫ് : 9447002600

നിങ്ങൾ വിട്ടുപോയത്