മലങ്കര സുറിയാനി കത്തോലിക്ക സഭയിൽ വീണ്ടും ഒരു പുനരൈക്യം കൂടി. ഓർത്തോഡോക്സ് സഭയിലെ വന്ദ്യ പോൾ റംബാച്ചൻ മലങ്കര സുറിയാനി കത്തോലിക്ക സഭയിലേക്ക് പുനരൈക്യപ്പെട്ടു. മലങ്കര സുറിയാനി കത്തോലിക്ക സഭയിലെ പത്തനംതിട്ട ഭദ്രാസനത്തിൻ്റെ കീഴിലേക്ക് പോൾ റംബാച്ചൻറ്റെ സങ്കേത ഭവൻ All Saints എക്യൂമിനിക്കൽ ഫെല്ലോഷിപ്പ് റിട്രീറ്റ് സെൻ്റർ എന്ന പേരിൽ മലങ്കര സുറിയാനി കത്തോലിക്ക സഭ തലവൻ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പുനർ നാമകരണം ചെയ്തത് സഭക്ക് സമർപ്പിച്ചു.

പത്തനംതിട്ട ഭദ്രാസന മെത്രാപ്പോലീത്ത സാമുവേൽ മാർ ഐറനിയോസ്, മുൻ ഭദ്രാസന അധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റം എന്നിവർ കൂദാശയിൽ സഹകർമികൾ ആയിരുന്നു. വന്ദ്യ പോൾ റംബാച്ചനെ ആശ്രമ അധ്യക്ഷൻ ആയി ഉയർത്തി. മലങ്കര സുറിയാനി കത്തോലിക്ക സഭയിൽ ആദ്യമായി പരിശുദ്ധ പരുമല തിരുമേനിയുടെ ചായ ചിത്രം വണക്കത്തിനയി ആദ്യമായി സ്ഥാപിതമായി എന്ന പ്രത്യേകതയും ഈ ആശ്രമത്തിനു ഉണ്ട്. പടിഞ്ഞാറെ ഭിത്തിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ചിത്രത്തോട് ഒപ്പം ദൈവദാസൻ മാർ ഈവാനിയോസ് പിതവിൻറ്റെ ചിത്രവും ബാവാ തിരുമേനി ആശിർവദിച്ച് സ്ഥാപിച്ചിട്ടുണ്ട്.

മലങ്കര സഭയിലെ പ്രതിസന്ധികൾക്കും പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം കത്തോലിക്കാ സഭയുമായുള്ള പുനരൈക്യമാണെന്ന് തിരിച്ചറിഞ്ഞ് മാർ ഈവാനിയോസ് തിരുമേനിയും മാർ തെയോഫിലോസ് തിരുമേനിയും തുടങ്ങിവച്ച ഐക്യത്തിന്റെ ശുശ്രൂഷ നവതി വർഷം പിന്നിടുമ്പോൾ മലങ്കര ഓർത്തഡോക്സ് സഭയിലെ ശ്രേഷ്ഠനായ പോൾ റമ്പാച്ചൻ സത്യ സഭയിലെ കൂട്ടായ്മയിലേക്ക്.. മലങ്കര സുറിയാനി കത്തോലിക്കാ സഭയിലേക്ക് കടന്നു വന്നിരിക്കുന്നത് സഭയുടെ ഐക്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകിയിരിക്കുന്നു.1930ൽ മാർ ഈവാനിയോസ് തിരുമേനിയും, മാർ തെയോഫിലോസ് തിരുമേനിയും അവരുടെ കൂടെ ഉണ്ടായിരുന്നവരും കത്തോലിക്കാ സഭയിലേക്ക് പ്രവേശിച്ചപ്പോൾ welcome, a big welcome സ്വാഗതം , വലിയ സ്വാഗതം എന്ന് പറഞ്ഞ് പരിശുദ്ധ പിതാവ് ഈ ഐക്യ ശുശ്രൂഷയെ സ്വീകരിച്ചതു പോലെ മലങ്കര സുറിയാനി കത്തോലിക്കാ സഭ ഒന്നായി വന്ദ്യ റമ്പാച്ചനെ വലിയ സ്നേഹാദരങ്ങളോടെ സ്വാഗതം ചെയ്യുന്നു.

MCYM

നിങ്ങൾ വിട്ടുപോയത്