തൃശൂർ: നവീകരിച്ച തൃശൂർ പരി. വ്യാകുലമാതാവിൻ്റെ ബസിലിക്കയുടെ വെഞ്ചിരിപ്പു० പുനഃപ്രതിഷ്ഠയും പുതുവത്സരദിനത്തിൽ നടന്നു. വൈകുന്നേരം നാലിന് ആർച്ചുബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പിതാവ് മുഖ്യകാർമ്മികനായി.

പള്ളിയുടെ പുനർകൂദാശയോടനുബന്ധിച്ച് നിരവധി കാരുണ്യ പ്രവർത്തനങ്ങളും നടപ്പാക്കി.ബസിലിക്കയുടെ ചുമരുകളിൽ ഉയർന്നു നിന്നിരുന്ന തേപ്പ് പൊളിച്ചുമാറ്റി പുതുതായി വാട്ടർപ്രൂഫ് പ്ലാസ്റ്ററി०ഗ് നടത്തി. എല്ലായിടത്തും പഴയ പെയിൻറിംഗ് കുമ്മായവും പുതുതായി പെയിൻറിങ് ചെയ്തു. 15 സ്വർണ്ണോസുകൾ കേടുപാടുകൾ തീർത്ത് കരവിരുതോടെ സ്വർണനിറമുള്ളതാക്കി. അൾത്താരയ്ക്കു ചുറ്റുമുള്ള നാല് തൂണുകൾ ആകർഷകമായി പെയിൻറ് ചെയ്തു.

ടവറുകളുടെ ഓരോ നിലയിലും ഓരോ നിറമുള്ള ദീപാലങ്കാരങ്ങൾ ഏർപ്പെടുത്തി.നവീകരിച്ച പരി. വ്യാകുലമാതാവിൻ ബസിലിക്കയുടെ വെഞ്ചിരിപ്പിൻ്റെയു० പുനഃപ്രതിഷ്ഠയെയു० ഭാഗമായി 100 നിർധന യുവതികളുടെ വിവാഹത്തിന് 10,000 രൂപ വീതം പത്തു ലക്ഷം രൂപ നൽകി. ബോൺ നത്താലയുടെ കാരുണ്യ നിധിയിലേക്കു० വിശാഖപട്ടണം രൂപതാ ആസ്ഥാനമന്ദിരം നിർമാണത്തിനും ഒരു ലക്ഷം രൂപ നൽകി.

ബസിലിക്കയുടെ നേതൃത്വത്തിൽ 101 രോഗികൾക്ക് മാസംതോറും 1000 രൂപ വീതം പെൻഷൻ നൽകുന്നുണ്ട്. നിർധന രോഗികൾക്ക് എല്ലാദിവസവും ഉച്ചഭക്ഷണം നൽകുന്നുണ്ട്.