ഔസേപ്പിതാവിന്റെ തീർത്ഥാടനകേന്ദ്രത്തിൽ കൊച്ചി രൂപതാധ്യക്ഷൻ ഡോ. ജോസഫ് കരിയിൽ നിർവഹിക്കും

കൊച്ചി.കാത്തോലിക്കാ സഭ ഗൃഹനാഥന്മാരുടെ ഉത്തമ മാതൃകയായി എന്നും ഉയർത്തികാണിക്കുന്ന ഔസേപ്പിതാവിന്റെ വർഷത്തിൽതന്നെ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച കുടുംബവർഷാചാരണത്തിന്റെ സംസ്ഥാനതല ഉത്‌ഘാടനം മാർച്ച് 19-ന് കണ്ണമാലിയിൽ നടക്കും.2021 മാർച്ച് 19 മുതൽ 2022 ജൂൺ 26 വരെയായിരിക്കും കുടുംബവർഷമായി ആചരിക്കപ്പെടുക.സ്നേഹത്തിന്റെ സാക്ഷികളായി കുടുംബങ്ങൾ മാറണം എന്ന മഹത്തായ ആഹ്വാനം കുടുംബവർഷ പ്രഖ്യാപനത്തിലൂടെ സഭ ലക്ഷ്യംവെയ്ക്കുന്നു. കുടുംബദർശനം സഭയിലും സമൂഹത്തിലും” ജീവന്റെ സമൃദ്ധിയും സംരക്ഷണവും കുടുംബങ്ങളിലൂടെ “-എന്ന സന്ദേശം വ്യാപകമാക്കുവാൻ ശ്രമിക്കും.

കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ രാവിലെ 11മണിക്ക് ഔസേപ്പിതാവിന്റെ തീർത്ഥാടനകേന്ദ്രത്തിൽ കൊച്ചി രൂപതാധ്യക്ഷൻ ഡോ. ജോസഫ് കരിയിൽ നിർവഹിക്കും.

പ്രൊ ലൈഫ് ദിനത്തിനൊരുക്കമായി ആവിഷ്കരിച്ചരിക്കുന്ന പ്രൊ ലൈഫ് വാരാചരണത്തിന്റെയും,പ്രേഷിത പ്രാർത്ഥനാ തീർത്ഥയാത്രയുടെയും ഉത്‌ഘാടനം മാർച്ച് 19-ന് നടക്കും.പ്രൊ ലൈഫ് വാരാചരണത്തിൻെറ ഉൽഘാടനം മാർച് 18 -ന് കൊല്ലത്തുവെച് കെസിബിസി ഫാമിലി കമ്മിഷൻറ്റെയും പ്രൊ ലൈഫ് സമിതിയുടെയും ചെയര്മാൻ ബിഷപ്പ്ഡോ പോൾ ആൻ്റണി മുല്ലശ്ശേരി നിർവഹിക്കും .പ്രൊ ലൈഫ് ദിനാഘോഷം മാർച്ച് 25 -ന് എറണാകുളം മേഖലയിലെ വാരാപ്പുഴ അതിരൂപതയിലെ ആശീർഭവനിൽ നടക്കും .
പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റഷൻ സെന്ററിൽ നടന്ന കെസിബിസി പ്രൊ ലൈഫ് സംസ്ഥാന നേതൃസമ്മേളനം ഡയറക്ടർ ഫാ. പോൾസൺ സിമേതി ഉത്‌ഘാടനം ചെയ്തു. പ്രസിഡന്റ് സാബു ജോസ് അധ്യക്ഷത വഹിച്ചു.

കോവിഡ് കാലഘട്ടത്തിൽ “ഒറ്റയ്ക്കല്ല ഒപ്പമുണ്ട് “-എന്ന പദ്ധ്യതിയിലൂടെ വിവിധ സാമൂഹ്യ ജീവകാരുണ്യ സേവന ശുശ്രുഷകൾ നിർവഹിക്കുവാൻ കഴിഞ്ഞത് യോഗം വിലയിരുത്തി.പ്രതിസന്ധികൾ നേരിടുന്ന കുടുംബങ്ങൾക്ക് കൗൺസിലിംഗ് അടക്കമുള്ള പിന്തുണയും പ്രത്യാശയും നൽകുന്നതാണ്. മാസത്തിലൊരു ദിവസം കുടുംബങ്ങൾക്കുവേണ്ടി പ്രാർത്ഥനയ്ക്കും ആരാധനയ്ക്കുമായി മാറ്റിവെയ്ക്കും. ജീവന്റെ സുവിശേഷം എന്ന ചാക്രിയ ലേഖനം കുടുംബങ്ങളിൽ എത്തിക്കും.കേരളത്തിലെ 5 മേഖലകളിലും 32 രൂപതകളിലും പ്രൊ ലൈഫ് വാരാചരണവും ദിനാഘോഷവും നടക്കും.

ജനറൽ സെക്രട്ടറി അഡ്വ. ജോസി സേവ്യർ, വൈസ് പ്രസിഡന്റുമാരായ ജെയിംസ് ആഴ്ച്ചങ്ങാടൻ, ഉമ്മച്ചൻ ചക്കുപുരയ്‌ക്കൽ , സെക്രട്ടറിമാരായ മാർട്ടിൻ ന്യൂനസ്, വർഗീസ് പി എൽ എന്നിവർ പ്രസംഗിച്ചു.
