ആഞ്ചലൂസ് പ്രാർത്ഥനയ്ക്കിടയിൽ മാർപ്പാപ്പായുടെ പുതിയ നിർദേശം കേട്ടപ്പോൾ വിശ്വാസികൾ ആകെ ചിന്താ കുഴപ്പത്തിലായി..!!! ഇതെന്ത് ഉപവാസം എന്ന കൺഫ്യൂഷനിൽ എല്ലാവരും പരസ്പരം നോക്കുമ്പോൾ ഉടനടി വന്നു പാപ്പായുടെ വാക്കുകൾ… ഈ നോമ്പുകാലത്ത് കുറ്റം പറയാതെയും പരദൂഷണം പറയാതെയും ഉപവാസം എടുക്കണം എന്ന്. തീർന്നില്ല, ഓരോ ദിവസവും സുവിശേഷത്തിലെ ഒരു അധ്യായം ദൈവവചനം വായിക്കുവാൻ സമയം കണ്ടെത്തുവാനും അതുപോലെ തന്നെ എവിടെപ്പോയാലും തങ്ങളോടൊപ്പം ഒരു ചെറിയ ബൈബിൾ കരുതുവാനും ഫ്രാൻസിസ് പാപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

കഴിഞ്ഞദിവസം ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ മുന്നൂറിലധികം പെൺകുട്ടികളെ ഓർത്ത് വേദനിക്കുന്നുവെന്നും ആ പെൺകുട്ടികളുടേയും അവരുടെ കുടുംബങ്ങളുടെയും വേദനയിൽ താനും പങ്കുചേരുന്നു എന്നും തട്ടിക്കൊണ്ടുപോയ പെൺകുട്ടികളുടെ മോചനത്തിനും അക്രമികളായ തീവ്രവാദികളെ ശിക്ഷിക്കുന്നതിനും വേണ്ടി കെനിയയിലെ മെത്രാന്മാരുടെ ശബ്ദത്തോടൊപ്പം തൻ്റെ ശബ്ദവും ചേർത്ത് നിർത്തുന്നതായും ഫ്രാൻസിസ് പാപ്പാ പറഞ്ഞു. ആ കുട്ടികളുടെ മോചനത്തിനുവേണ്ടി എല്ലാവരും പ്രാർത്ഥിക്കണം എന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്തു കൊണ്ട് നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ചൊല്ലി കൊണ്ട് പരിശുദ്ധ അമ്മയുടെ കരങ്ങളിൽ പാപ്പാ അവരെ സമർപ്പിക്കുകയും ചെയ്തു.

സി. സോണിയ തെരേസ് ഡി. എസ്. ജെ

നിങ്ങൾ വിട്ടുപോയത്