കൊച്ചി – മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും, ചന്ദ്രിക ദിനപത്രം മാനേജിങ് ഡയറക്ടറുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ കേരള രാഷ്ട്രീയത്തിലെസൗമ്യ സാന്നിധ്യമായിരുന്നു എന്ന് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. കാഠിന്യം നിറഞ്ഞ ബാല്യകാല അനുഭവങ്ങള്‍ സൗമ്യസ്വഭാവക്കാരനായ ഹൈദരലി ശിഹാബ് തങ്ങളെ ജീവിതത്തില്‍ കരുത്തനാക്കിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ മതസൗഹാര്‍ദ്ദത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത മനസായിരുന്നു അദ്ദേഹത്തിനെന്ന് ആർച്ച്ബിഷപ്പ് അനുസ്മരിച്ചു. മതേതരത്വത്തിന്റെ സൗമ്യ മുഖമായിരുന്ന തങ്ങളുടെ വേർപാട് സമകാലിക കേരളത്തിന് കനത്ത ആഘാതമാണ്. കലുഷിതമായ കാലഘട്ടത്തിലും അദ്ദേഹത്തിൻറെ നിലപാട് കേരളത്തിൽ മതസൗഹാർദ്ദം നിലനിർത്തുന്നതിന് വളരെയധികം സഹായകരമായിട്ടുണ്ട് എന്നുകൂടി ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു.