വ​ത്തി​ക്കാ​ൻ​സി​റ്റി: 1981 മു​ത​ൽ 1990 വ​രെ ഇ​ന്ത്യ​യി​ൽ വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി​യാ​യി​രു​ന്ന ക​ർ​ദി​നാ​ൾ അ​ഗൊ​സ്തീ​നോ കാ​ച്ച​വി​ല​ൻ അ​ന്ത​രി​ച്ചു. 95 വ​യ​സാ​യി​രു​ന്നു. വ​ത്തി​ക്കാ​നി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ൽ​വ​ച്ച് ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ക​ർ​ദി​നാ​ൾ ജി​യോ​വാ​ണി ബ​ത്തിസ്ത്താ റേ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ഇ​ന്നു ന​ട​ക്കും. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ അ​നു​ശോ​ച​ന പ്ര​സം​ഗം ന​ട​ത്തു​ന്ന​താ​ണ്.

ഉ​ത്ത​ര ഇ​റ്റ​ലി​യി​ലെ വ​ൾ​ദാ​ഞ്ഞോയി​ൽ 1926ൽ ​ജ​നി​ച്ച ക​ർ‌​ദി​നാ​ൾ കാ​ച്ച​വി​ല​ൻ 1949ൽ ​വൈ​ദി​ക​നാ​യി. റോ​മി​ലെ ഗ്രിഗോരി​യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് സാ​മൂ​ഹ്യ​ശാ​സ്ത്ര​ത്തി​ലും ലാ​റ്റ​റ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് സ​ഭാ​നി​യ​മ​ത്തി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും സാ​പ്പി​യെ​ൻ​സ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് നി​യ​മ​ത്തി​ൽ ഡോ​ക്ട​റേ​റ്റും നേ​ടി. പൊ​ന്തി​ഫി​ക്ക​ൽ എ​ക്ലെ​സി​യാ​സ്റ്റി​ക്ക​ൽ അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം വ​ത്തി​ക്കാ​ന്‍റെ ന​യ​ത​ന്ത്ര​വ​കു​പ്പി​ൽ സേ​വ​നം ആ​രം​ഭി​ച്ചു. ഫി​ലി​പ്പൈ​ൻ​സ്, സ്പെ​യി​ൻ, പോ​ർ​ട്ടു​ഗ​ൽ, സെ​യ്ഷെ​ൽ​സ്, കെ​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ‌ സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 1976ൽ ​മെ​ത്രാ​ഭി​ഷേ​കം സ്വീ​ക​രി​ച്ച അ​ദ്ദേ​ഹം 1981ൽ ​ഇ​ന്ത്യ​യി​ലെ​യും 1990 മു​ത​ൽ അ​മേ​രി​ക്ക​യി​ലെ​യും വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി​യാ​യി​രു​ന്നു. 1985ൽ ​നേ​പ്പാ​ളി​ന്‍റെ പ്ര​ഥ​മ വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി​യാ​യി. 1998 മു​ത​ൽ വ​ത്തി​ക്കാ​ൻ കൂ​രി​യ​യി​ൽ ഉ​യ​ർ​ന്ന ത​സ്തി​ക വ​ഹി​ച്ചു. 2002ൽ ​വി​ശ്ര​മ​ജീ​വി​ത​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ചു.

നി​ര​വ​ധി അ​ന്ത​ർ​ദേ​ശീ​യ സം​ഘ​ട​ന​ക​ളി​ൽ വ​ത്തി​ക്കാ​ൻ പ്ര​തി​നി​ധി​യാ​യി​രു​ന്നു. 2001ൽ ക​ർ​ദി​നാ​ളാ​യ അ​ദ്ദേ​ഹം 2005ൽ ​ബെ​ന​ഡി​ക്ട് പാ​പ്പാ​യെ തെ​ര​ഞ്ഞെ​ടു​ത്ത കോ​ൺ​ക്ളേ​വി​ൽ അം​ഗ​മാ​യി​രു​ന്നു.

നിങ്ങൾ വിട്ടുപോയത്