കൊച്ചി:സീറോ മലബാർ സഭയുടെ സിനഡ് തെരഞ്ഞെടുക്കുകയും പരിശുദ്ധ മാർപാപ്പയുടെ അംഗീകാരത്തോടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രഖ്യാപിക്കുകയും ചെയ്ത മാർ തോമസ് തറയിലും മാർ പ്രിൻസ് പാണേങ്ങാടനും കാലഘട്ടത്തിന്റെ മനസ്സറിഞ്ഞ് പ്രവർത്തിക്കുന്നവരാണെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പൊലീത്ത മാർ തോമസ് തറയിലും,ഭാരതത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള മിഷൻ രൂപതയുടെ അധ്യക്ഷനായി നിയമിതനായിരിക്കുന്ന മാർ പ്രിൻസ് പാണേങ്ങാടനും കഴിഞ്ഞ കാലങ്ങളിൽ അവർ ശുശ്രുഷകൾ നിർവഹിച്ച സ്ഥലങ്ങളിലെ ദൈവജനത്തിന്റെ ആവശ്യങ്ങളും അവസ്ഥയും തിരിച്ചറിഞ് കർമ്മപദ്ധതികൾ ആവിഷ്കരിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചവരാണെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

സഭാശുശ്രുഷകളിൽ പുതിയ ദൗത്യം ഏറ്റെടുക്കുന്ന ഈ മെത്രാൻമാരുടെ ജീവിതം അവരുടെ വാക്കിലും പ്രവ്ൃത്തിയിലും നീതിപുലർത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
