വാട്സാപ്പിൽ ഒരുപാട് ആകർഷിച്ചൊരു കഥയുണ്ട്.

അതിങ്ങനെയാണ്.

വീട്ടിലേക്കുള്ള വഴിയിൽ , വിളക്കുകാലിൽ ഒരു ബോർഡ് കണ്ടു .

അതിലെ എഴുത്ത് എന്താണെന്ന് അറിയാനുള്ള വ്യഗ്രതയുണ്ടായി.

അടുത്തു പോയിനോക്കി.

“എനിക്ക് കാഴ്ചശക്തി കുറവാണ്, ഈ വഴിയിലെവിടെയോ എന്റെ ഒരമ്പത് രൂപ കളഞ്ഞുപോയിട്ടുണ്ട്,

നിങ്ങൾക്ക് ആർക്കെങ്കിലും കിട്ടുകയാണെങ്കിൽ, ഈ വിലാസത്തിലുള്ള എനിക്ക് എത്തിച്ചു തരുവാൻ സന്മനസ്സുണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.”

ഇതായിരുന്നു അതിലെഴുതിയിരുന്നത്.

കൗതുകം തോന്നിയ എനിക്ക് ആ വ്യക്തിയെ ഒന്നു കാണണമെന്ന് തോന്നി.

ബോര്‍ഡിൽ കണ്ട വിലാസം ലക്ഷ്യമാക്കി നടന്നു,

നിലംപൊത്താറായ ഒരു കുടിലിന്റെ മുന്നിൽ അവശയായി ഒരു അമ്മച്ചി.

എന്റെ കാലൊച്ച കേട്ടിട്ടാകാംപതുക്കെ അവർ തലയുയർത്തി,

“അമ്മൂമ്മെ , ഈവഴി നടന്നുപോയപ്പോൾ ഒരമ്പത് രൂപ കളഞ്ഞുകിട്ടി, അപ്പോഴാണ് അമ്മൂമ്മ ആ വിളക്കുകാലിൽ തൂക്കിയ ബോര്‍ഡ് കണ്ടത്. തീർച്ചായായും ഇത് അമ്മൂമ്മയുടെ ആ അമ്പത് രൂപയാണ്, അതിവിടെ തരാൻ വന്നതാണ്…

ഞാനതു പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ ഈറനാകുന്നതു ഞാൻ കണ്ടു. അവർ പറഞ്ഞു,

“മോനേ ഇന്നു തന്നെ പത്തെഴുത് പേരുവന്നു വഴിയിൽ തങ്ങൾക്ക് 50 രൂപ കളഞ്ഞു കിട്ടിയിരിക്കുന്നു എന്ന് പറഞ്ഞുഎന്നെ ഏല്പിച്ചു പോയിരിക്കുന്നു…!,

അവർ ആശ്ചര്യത്തോടെ തുടർന്നു.

” എനിക്കൊന്നും അറിയില്ല. ആ വിളക്കുകാലിൽ ഞാൻ അങ്ങനെയൊരു ബോര്‍ഡ് തൂക്കിയിട്ടില്ല.. എനിക്കാണേൽ എഴുത്തും വായനയും പോലും അറിയില്ല…”

കുഴപ്പമില്ല അമ്മൂമ്മെ ഇത് വെച്ചോളൂ എന്ന് പറഞ്ഞു ഞാൻ ആ 50 രൂപ അവരുടെ കയ്യിൽ തിരുകി.

അവരതു മനസ്സില്ലാമനസോടെ വാങ്ങിയ ശേഷം പറഞ്ഞു.

“നന്ദി മോനേ പക്ഷേ പോകുന്നവഴി ആ ബോര്‍ഡ് അവിടെനിന്ന് മറക്കാതെ എടുത്തുമാറ്റിയേക്കണേ”

വളരെ കൗതുകകരമായ ഒരു കാര്യം കൂടി പറയട്ടെ, തന്നെ കാണാൻ വന്നവരോടെല്ലാം അവർ ആ ബോര്‍ഡ് അവിടെനിന്നും മാറ്റാൻ ആവശ്യപ്പെട്ടിരുന്നുവത്രേ. പക്ഷെ ആരും അത് ചെയ്തില്ല എന്നുമാത്രം.

തിരിച്ചുവരുമ്പോൾ ഞനാലോചിച്ചു,

ആ വിളക്കുകാലിൽ ആരായിരിക്കും അങ്ങനെയൊരു ബോര്‍ഡ് കെട്ടിതൂക്കിയത്…?!

തന്നെ കാണാൻ വന്നവരോടെല്ലാം അവരത് എടുത്തുമാറ്റാൻ പറയുന്നുണ്ടെങ്കിലും ആരും അത് ചെയ്തില്ല

ഏതോ ഒരു മഹാമനസ്കനു അന്ധയായ ആ വൃദ്ധയെ സഹായിക്കണമെന്ന് തോന്നിയിട്ടുണ്ടാകും.

അതിനു അദ്ദേഹം കണ്ടെത്തിയ ഉപായമായിരിക്കാം ആ എഴുത്തു പലക…!

ഒരാളെ സഹായിക്കാൻ മനസ്സണ്ടെങ്കിൽ എന്തുമാത്രം വഴികളാണ് നമ്മുടെ മുമ്പിൽ തെളിഞ്ഞുവരുന്നത്…!!!

പെട്ടെന്ന് പിന്നിൽനിന്ന് ആരോ വിളിച്ചു;,

“ചേട്ടാ ഈ വിലാസം…?

എനിക്ക് ഈ വ്യക്തിയെ കാണണമായിരുന്നു,

അവരുടെ നഷ്ടപ്പെട്ട 50 രൂപ എനിക്ക് വഴിയിൽ നിന്നു കിട്ടി അതവരെ ഏൽപിക്കാനാ… “

ഞാനാ കുടിലിനു നേരെ വിരൽ ചൂണ്ടി. അദ്ദേഹം ആ കുടിൽ ലക്ഷ്യമാക്കി പോകുന്നത് നോക്കിയിരിക്കെ എന്റെ കണ്ണുകൾ ഈറനായി…

മനുഷ്യത്വത്തിന്റെ ഉറവകൾ ഒരുകാലത്തും വറ്റുകയില്ല…

അത് എവിടെയെങ്കിലും നിർഗളം ഒഴുകിക്കൊണ്ടേയിരിക്കും…

(കടപ്പാട്)

നിങ്ങൾ വിട്ടുപോയത്