Not only that, but we rejoice in our sufferings, (Romans 5:3)
നാം ഓരോരുത്തരുടെയും ജീവിതത്തിൽ സന്തോഷിക്കുന്നത് നൻമകളിലും, നേട്ടങ്ങളിലും ആണ്. എന്നാൽ ക്രിസ്തീയ ജീവിതത്തിൽ നേട്ടങ്ങളിൽ മാത്രമല്ല, കഷ്ടതകളിലും നാം അഭിമാനിക്കണം. കഷ്ടത ഇല്ല അനുഗ്രഹം മാത്രമേ ക്രിസ്തിയ ജീവിതത്തിൽ ഉണ്ടാകു എന്ന് പഠിപ്പിക്കുന്ന ഉപദേശങ്ങളിൽ നാം വീണു പോകരുത്. അതേ സമയം അനുഗ്രഹം തെറ്റല്ല മറിച്ചു കഷ്ടതയിലൂടെ ഉള്ള അനുഗ്രഹം ശ്രേഷ്ഠത തന്നെ ആണ്. ദൈവ വചനത്തിൽ തന്നെ അനേക ഭക്തന്മാരുടെ ജീവിതം എടുത്തു പരിശോധിച്ചാൽ കഷ്ടത അവർക്കു അനുഗ്രഹമായി തീർന്നു എന്ന സാക്ഷ്യങ്ങൾ കാണുവാൻ കഴിയുന്നു.
ജോബിന്റ ജീവിതം നാം പഠിച്ചു നോക്കുകാണെങ്കിൽ അനേക കാര്യങ്ങൾ നമുക്ക് മനസിലാക്കുവാൻ സാധിക്കും. ദൈവത്താൽ സാക്ഷ്യം പ്രാപിച്ച ദൈവ ഭക്തനായ ഒരു മനുഷ്യൻ തന്റെ കഷ്ടതയിലൂടെ കടന്നു പോയി. എന്നാൽ കഷ്ടത വന്നപ്പോൾ നിരാശപെട്ടു പോയില്ല. ദൈവത്തോട് പാപം ചെയ്തതും ഇല്ല. കഷ്ടതയിലൂടെ പോയപ്പോഴും ജോബ് പ്രത്യാശയുടെ വാക്കുകൾ പറഞ്ഞു കൊണ്ടിരുന്നു, ഇതാണ് ഒരു ദൈവഭക്തന് വേണ്ടത്. തന്റെ ആശ്രയം എല്ലാം ദൈവത്തിൽ മാത്രം ആയിരിക്കും. എന്ത് വന്നാലും ദൈവത്തിൽ ഉറച്ചിരിക്കും. കഷ്ടതയിലും വേദനയിലും സന്തോഷിക്കാൻ കഴിയുന്ന ഒരു ദൈവ ഭക്തന് മാത്രമേ ക്രിസ്തീയ ജീവിതത്തിന്റെ മാഹാൽമ്യം അറിയാൻ സാധിക്കു.
കഷ്ടത വരുമ്പോൾ ചുറ്റുമുള്ളവർ പലതും പറഞ്ഞു കുറ്റപെടുത്തിയേക്കാം, ദൈവത്തെ ആരാധിച്ചിട്ടും കഷ്ടതയും വേദനയും ആണെന്ന് പറഞ്ഞു നിരാശപെടുത്തിയേക്കാം, കരയിപ്പിച്ചേക്കാം. എങ്കിലും തളർന്നു പോകരുത്. കഷ്ടത ഒരു അനുഗ്രഹം ആണ്. കഷ്ടതയിലൂടെ പോകുന്ന സമയം ആയിരിക്കാം ദൈവ പ്രവർത്തികളുടെ സമയം. അതിനാൽ കഷ്ടതയിൽ പിറുപിറുക്കാതെ ദൈവസന്നിധിയിൽ സന്തോഷിക്കുവാൻ കഴിയട്ടെ.ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.
Good morning. May God bless you today, Tuesday, in a very special way with all the blessings of the day🙏