കോട്ടയം കാരിത്താസ് ആശുപത്രിയിലെ കോവിഡ് കെയർ സെന്ററിൽ പാസ്റ്ററൽ കെയർ സേവനത്തിനു സദാ സന്നദ്ധരായി കോട്ടയം അതിരൂപതയിലെ വൈദികർ. കോവിഡ് രോഗികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം തിരിച്ചറിഞ്ഞു, അവരെ ശ്രദ്ധാപൂർവ്വം കേട്ട്, പ്രാർത്ഥനയും ഒപ്പം ആത്മവിശ്വാസത്തോടെ ഈ രോഗത്തെ നേരിടാനുള്ള കരുത്തും ഇവർ രോഗികൾക്ക് പകർന്നു നൽകുന്നു.

കാരിത്താസ് പാസ്റ്ററൽ കെയർ ഡറക്ടർമാരായ ഫാ. മാത്യു ചാഴിശ്ശേരിൽ, ഫാ. എബി അലക്സ് വടെക്കെക്കര, ഫാ. അബ്രാഹം പാറടിയിൽ എന്നിവരുടെ നേതൃത്വത്തിൽ കോട്ടയം അതിരൂപത വൈദികരായ ഫാ.ഷാജി മുകളേൽ, ഫാ.സൈജു പുത്തൻപറമ്പിൽ, ഫാ. ബിനു വളവുങ്കൽ, ഫാ. ജിബിൽ കുഴിവേലിൽ എന്നീ വൈദികരാണ് ഈ ഉദ്യമത്തിൽ പങ്കുചേർന്നിരിക്കുന്നത്.

കോട്ടയം അതിരൂപത ഹെൽത്ത് കമ്മീഷനും കാരിത്താസ് ആശുപത്രിയും നടപ്പാക്കുന്ന കോവിഡ് കെയർ സപ്പോർട്ട് സർവീസുകളുടെ ഭാഗമായാണ് ഈ വൈദിക സേവനം നല്കന്നതെന്നത് .

നിങ്ങൾ വിട്ടുപോയത്