പഠിക്കാൻ മിടുക്കരായ സഹോദരങ്ങൾ ഉയരങ്ങൾ എത്തേണ്ടവർ പാതിവഴിയിൽ ആരുടെയൊക്കെയോ അശ്രദ്ധ കൊണ്ട് ജീവൻ നഷ്ടമായി ഭൂമിയിൽ നിന്നു മടങ്ങുമ്പോൾ ഒരുപാട് വേദന തോന്നുന്നു.

മനുഷ്യരുടെ കാത്തിരിക്കാനുള്ള അക്ഷമയാണ് ഒന്നാമത്തെ ഈ അപകടം വിളിച്ചു വരുത്തിയതിൽ പ്രധാന കാരണം. എന്തുകാര്യത്തിനും ദൃതി ആണ് പെട്ടന്ന് വേണം അല്ലേൽ പെട്ടന്ന് എല്ലാം നടക്കണം എന്ന് ഒക്കെ ഉള്ള സ്വഭാവം

വീണുകിടക്കുന്നവരുടെ മുകളിലൂടെ അവരെ പിടിച്ചു എഴുന്നേൽപ്പിക്കാനോ അവർ എഴുന്നേൽക്കും വരെ കാത്തിരിക്കാനോ ക്ഷമയില്ലതെ എങ്ങനെയും അകത്തു കടന്നാൽ മതി എന്ന സ്വാർത്ഥത കൂടെ ഉണ്ടായിരുന്നവരെ പോലും ശ്രദ്ധിക്കാതെ പോകുന്ന മനുഷ്യർ കഷ്ടം തന്നെ.

അധികൃതരുടെ നിരുത്തരവാദിത്വം അപകടം നടന്നതിൽ മറ്റൊരു കാരണം ആണ് വേണ്ടത്ര സുരക്ഷാ മുന്നൊരുക്കങ്ങൾ ഇല്ലാതെ വെറും രണ്ടു അധ്യാപകരെ മാത്രം കുട്ടികളുടെ കൂടെ തന്നെ സംഘടകസമിതിയിൽ ഉൾപ്പെടുത്തി പരിപാടി നടത്തിയത്.വെറുതെ മഴയെ പഴിക്കുമ്പോളും സംഘടക സമിതിയിലെയും അധികൃതരുടെയും അനാസ്ഥ തന്നെ ആണ് വിദ്യാർത്ഥി സഹോദരങ്ങളുടെ ജീവൻ എടുത്തത്.

ഇത് ഒരു പാഠമാണ് എന്തിനും ഏതിനും തിടുക്കം കൂട്ടുന്ന മനുഷ്യർക്ക് ഉള്ള മുന്നറിയിപ്പാണ് ഇതുപോലെ അശ്രദ്ധയുടെ പേരിൽ മറ്റൊരു ദുരന്തം ഉണ്ടാകാതിരിക്കാനും.വേണ്ടത്ര സുരക്ഷ മുന്നൊരുക്കങ്ങൾ ഇല്ലാതെ സ്കൂളുകളും കലാലയങ്ങൾ ഉൾപ്പെടെ ഉള്ളവയിൽ രാത്രികാല പരിപാടികൾ നിരോധിക്കുക. നടത്തുക എങ്കിൽ പോലീസിന്റെയും മറ്റു വേണ്ടപ്പെട്ടവരുടെ അനുമതിയോടും അവരുടെ മേൽനോട്ടത്തിലും ആകണം ഇനിയൊരു ദുരന്തം കൂടി ഉണ്ടാവാതിരിക്കട്ടെ. മരണപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ

🙏🙏🙏🌹🌹

നിങ്ങൾ വിട്ടുപോയത്