കോട്ടപ്പുറം രൂപതയിൽ പ്രോ – ലൈഫ് വാരാചരണ പ്രവ൪ത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.


ജനിക്കാനുളള അവകാശം നിഷേധിക്കാ൯ നിയമത്തിനും മനുഷ്യനും അവകാശമില്ലെന്ന് കോട്ടപ്പുറം രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ. ജോസഫ് കാരിക്കശ്ശേരി.

View Post

കോട്ടപ്പുറം കത്തീഡ്രൽ ദൈവാലയത്തിൽ മൂന്നും അതിനു മുകളിലുള്ള കുഞ്ഞുങ്ങൾക്ക് മാമ്മോദീസ നൽകി പ്രോ- ലൈഫ് വാരാചരണ പ്രവ൪ത്തനങ്ങൾ കോട്ടപ്പുറം രൂപത മെത്രാൻ ജോസഫ് കാരിക്കശ്ശേരി ഉദ്ഘാടനം ചെയ്തു.

രൂപതയിൽ പ്രോ- ലൈഫ് പ്രവ൪ത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി ഇടവകകളിൽ പ്രോ- ലൈഫ് സമിതി രൂപീകരിക്കാൻ എല്ലാ ഇടവകകളിലും അദ്ദേഹം ആഹ്വാനം ചെയ്തു.

2013-ൽ കോട്ടപ്പുറം രൂപതയുടെ അധ്യക്ഷനായ നാൾ മുതൽ മൂന്നും അതിനു മുകളിലുള്ള 63 കുഞ്ഞുങ്ങൾക്ക് അഭിവന്ദ്യ പിതാവ് മാമ്മോദീസ നൽകി. ജീവന്റെ സംരക്ഷകരാണ് ക്രൈസ്തവർ. സ്വാ൪ത്ഥതയ്ക്കും സാമ്പത്തിക നേട്ടത്തിനുമായി ജീവന് യാതൊരു വിലയും കല്പിക്കാത്ത ഈ കാലഘട്ടത്തിൽ ജീവ൯ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ ലക്ഷ്യം വയ്ക്കുന്ന പ്രോ- ലൈഫ് സമിതിയെ ശക്തി പ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്നു അഭിവന്ദ്യ പിതാവ് അഭിപ്രായപ്പെട്ടു.

രൂപതയിലെ മൂന്നാമത്തെയും നാലാമത്തെയുമായ നാല് കുഞ്ഞുങ്ങൾക്ക് മാമ്മോദീസ നൽകിക്കൊണ്ടാണ് അഭിവന്ദ്യ പിതാവ് രൂപതയിലെ പ്രോ- ലൈഫ് വാരാചരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത്. ഈ കുടുംബവ൪ഷാചരണത്തിൽ 4 ഉം അതിൽ കൂടുതലോ മക്കളുള്ള കുടുംബങ്ങളുടെ സംഗമം നടത്താനും അതോടൊപ്പം രൂപതയുടെ ഡോൺ ബോസ്കോ ഹോസ്പിറ്റലുമായി ചേർന്ന് ഇൻഷുറൻസ് പദ്ധതികൾ രൂപീകരിക്കാനും തീരുമാനിച്ചതായി അഭിവന്ദ്യ പിതാവ് അറിയിച്ചു.

രൂപത കത്തീഡ്രൽ വികാരി ഫാ. അംബ്രോസ് പുത്ത൯വീട്ടിൽ, രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി, കത്തീഡ്രൽ അസി. വികാരി ഫാ. വർഗീസ് കാട്ടാശ്ശേരി, രൂപത ഫാമിലി അപ്പോസ്തലേറ്റ് സെക്രട്ടറി സി. കൊച്ചുത്രേസ്യ എന്നിവർ സന്നിഹിതരായിരുന്നു.

   ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി, 

ഡയറക്ടർ
ഫാമിലി അപ്പോസ്തലേറ്റ്.

നിങ്ങൾ വിട്ടുപോയത്