*കൊച്ചി രൂപതയ്ക്ക് അപ്പോസ്തിലക് അഡ്മിനിസ്ട്രേറ്റർ*
ഫോർട്ടുകൊച്ചി. കൊച്ചി രൂപതയുടെ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ആലപ്പുഴ രൂപതാ മെത്രാൻ അഭിവന്ദ്യ ജെയിംസ് റാഫേൽ ആനാപറമ്പിലിനെ ഫ്രാൻസീസ് പാപ്പാ നിയമിച്ചു.
തൻ്റെ വികാരി ജനറലായി റവ. മോൺ. ഷൈജു പരിയാത്തുശ്ശേരിയെ പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ നിയമിച്ചു. അലപ്പുഴ രൂപതാ അദ്ധ്യക്ഷനായികൊണ്ട് അദ്ദേഹം പുതിയ ചുമതല വഹിക്കുന്നതാണ്.
പുതിയ രൂപതാ അദ്ധ്യക്ഷനെ വത്തിക്കാൻ നിയമിക്കുന്നതുവരെ തൻ്റെ കടമ നിറവേറ്റാൻ അദ്ദേഹം എല്ലാ രൂപതാംഗങ്ങളുടെയും സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു.
റെവ .ഡോ .ജോണി സേവ്യർ പുതുക്കാട് .
ചാൻസലർ