ഈശോയെ, ഈ പ്രഭാതത്തിൽ അവിടുത്തെ നന്മകളും, ദാനങ്ങളും കൊണ്ട് എന്റെ ജീവിതം നിറയപ്പെടുന്നതിനെ ഓർത്തു ഞാൻ അങ്ങയെ സ്തുതിക്കുന്നു.

എത്ര മനോഹരമായി അവിടുന്ന് എന്നെ രൂപപ്പെടുത്തി. അമ്മയുടെ ഉദരത്തിൽ ഞാൻ രൂപം കൊണ്ട് വളരുമ്പോൾ അവിടുത്തെ കരം എന്റെ മേൽ ഉണ്ടായിരുന്നു. ഈ ലോകത്തേയ്ക്ക് ഞാൻ ജനിച്ചു വീണു. പിച്ചവച്ചു നടന്ന കാലുകൾക്ക് ഒപ്പം നടക്കുവാൻ എന്റെ മാതാപിതാക്കളെയും, ബന്ധുക്കളെയും അവിടുന്ന് നിയോഗിച്ചു. എന്നെ വളർത്തുവാൻ എത്രയോ പേരെ അവിടുന്ന് ചുമതലപ്പെടുത്തി. ചിലരെങ്കിലും ആ ചുമതല വേണ്ട വിധത്തിൽ നിറവേറ്റിയില്ല എങ്കിലും മറ്റുള്ളവർ എന്നെ അവിടുത്തെ പദ്ധതി അനുസരിച്ചു പരിപാലിച്ചു.

കർത്താവെ, എന്റെ ബാല്യകാലത്തു എന്നെ മുറിപ്പെടുത്തിയ എല്ലാവരെയും ഓർക്കുന്നു. അറിഞ്ഞും, അറിയാതെയും എന്നെ വേദനിപ്പിച്ച എല്ലാവരോടും ഞാൻ ഈ നിമിഷത്തിൽ പരിപൂണ്ണമായി ക്ഷമിക്കുന്നു. എന്റെ വളർച്ചയുടെ സമയങ്ങളിൽ ഞാൻ ചെയ്ത തെറ്റുകളെ ഓർക്കുന്നു.

ദൈവമേ പലപ്പോഴും നിന്നിൽ നിന്ന് അകന്നാണ് ജീവിച്ചത്. ചിലപ്പോഴൊക്കെ അറിയാതെ തെറ്റ് ചെയ്‌തപ്പോൾ മറ്റു ചില സമയങ്ങളിൽ അറിഞ്ഞു കൊണ്ടും തെറ്റ് ചെയ്തു. ദൈവമേ മാപ്പ് നല്കേണമേ. അവിടുത്തെ സന്നിധിയിൽ ആയിരിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ.

എന്റെ ജീവിതത്തെ പറ്റിയുള്ള ദൈവപദ്ധതിയിൽ പരാതി കൂടാതെ പങ്കു ചേരുവാൻ എനിയ്ക്ക് സാധിക്കട്ടെ. വിശ്വാസത്തിന്റെ നെറുകയിൽ നിന്ന് കൊണ്ട് ദൈവത്തെ പ്രഘോഷിക്കുവാൻ എനിയ്ക്ക് കഴിയട്ടെ. ഇന്നേ ദിവസം അവിടുന്ന് എന്നെ ഒരു അനുഗ്രഹമാക്കി മാറ്റണമേ.

ഈ ഭൂമിയിൽ സമാധാനത്തിന്റെ കാവൽ ദൂതൻ ആകുവാൻ എന്നെ സഹായിക്കണമേ. ആമേൻ

നിങ്ങൾ വിട്ടുപോയത്