Many are the sorrows of the wicked, but steadfast love surrounds the one who trusts in the Lord( Psalm 32:10)
ഭൂമിയിൽ നൻമ തെരെഞ്ഞെടുക്കുവാനും, തിൻമ തെരെഞ്ഞെടുക്കുക്കുവാനും പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട് . ഭൂമിയിലെ ജീവിതം സമ്പദ്സമ്യദ്ധമാകുവാൻ വേണ്ടി നാം ഭൂമിയിൽ പല ദുഷ്ടതകളും കാണിക്കുന്നു. ദുഷ്ടത തെരെഞ്ഞെടുക്കുമ്പോൾ, ആരംഭത്തിൽ സന്തോഷം നിറയുന്നതും, സാമ്പത്തിക ലാഭം ഉണ്ടാകുന്നതും ആയിരിക്കും. എന്നാൽ ദുഷ്ടതയാൽ ഉണ്ടാകുന്ന സന്തോഷത്തിനും, സാമ്പത്തിക നേട്ടത്തിനും ക്ഷണിക നേരത്തെ ആയുസെ ഉള്ളു. പലപ്പോഴും ദുഷ്ട പ്രവർത്തികൾ ജീവിതകാലം മുഴുവൻ, മനുഷ്യരെ അസാമാധാനത്തിലേയ്ക്ക് നയിക്കുന്നു.
കർത്താവിൽ ആശ്രയിക്കുന്നവനെ കർത്താവിന്റെ സ്നേഹം വലയം ചെയ്യുന്നു. വിലാപങ്ങള്‍ 3: 21 ൽ പറയുന്നു, കര്‍ത്താവിന്റെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല. അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല. ഓരോ പ്രഭാതത്തിലും അത് പുതിയതാണ്. കർത്താവിൽ പൂർണ്ണമായും ആശ്രയിക്കുമ്പോൾ ജീവിതത്തിൽ ഒറ്റപ്പെടലുകൾ ഉണ്ടാകാം. ചിലപ്പോൾ അവന്റെ ജീവിതത്തിൽ ചിലപ്പോൾ തളർച്ചകൾ ഉണ്ടാകാം. കര്‍ത്താവിന്റെ വചനം ഏശയ്യാ 40: 19 ൽ പറയുന്നു: ‘തളര്ന്നവന് അവിടുന്ന് ബലം നല്കുന്നു. ദുര്ബലന് ശക്തി പകരുകയും ചെയ്യുന്നു. യുവാക്കള്‍ പോലും തളരുകയും ക്ഷീണിക്കുകയും ചെയ്തേക്കാം. ചെറുപ്പക്കാര്‍ ശക്തിയറ്റു വീഴാം. എന്നാല്‍ ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും.
ദൈവത്തിന് ഇഷ്ട്ടകരമായ രീതിയില്‍ ഈ ലോകജീവിതത്തിലെ നമ്മുടെ വ്യക്തിസ്വാതന്ത്ര്യത്തെ ക്രമീകരിക്കുക. നമ്മുടെ ജീവിതത്തില്‍ നാം ഏത് അവസ്ഥയില്‍ ആയിരുന്നാലും നമ്മുടെ ഒരു വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ അപരന് ആശ്വാസം നല്കാന് നമ്മുക്ക് കഴിയുന്നുണ്ടോ? എങ്കില്‍ ദൈവം നമ്മുക്ക് നല്കിയ വ്യക്തിസ്വാതന്ത്ര്യം ശരിയായ ദിശയിലാണ് നാം വിനിയോഗിക്കുന്നത്.
നമ്മുടെ ജീവിതത്തിൽ ദൈവസ്നേഹം നിറയുവാൻ, ദൈവഹിതത്തിന് പൂർണ്ണമായും വിധേയപ്പെട്ട് പരിശുദ്ധാൽമാവിന്റെ നിറവിലും, ദൈവാശ്രയത്തിലും വചനാടിസ്ഥാനത്തിലും ജീവിക്കുക. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ