Make haste to help me, O Lord, my salvation!(Psalm 38:22)

ഭൗതികവും ആത്മീയവുമായ വിടുതലിനെ കുറിക്കുവാൻ രക്ഷ എന്ന പദം പഴയനിയമത്തിൽ പ്രയോഗിച്ചിട്ടുണ്ട്. പുതിയനിയമത്തിൽ ‘രക്ഷ’ കൊണ്ടുദ്ദേശിക്കപ്പെടുന്നതു പാപത്തിന്റെ ശക്തിയിൽ നിന്നും അധികാരത്തിൽ നിന്നും ഉള്ള മോചനമാണ്. രക്ഷാനായകനായ ക്രിസ്തുവിനെ രക്ഷ എന്നു വിളിക്കുന്നു. മനുഷ്യന്റെ രക്ഷയ്ക്കാവശ്യമായതെല്ലാം നിവർത്തിക്കുകയാൽ ക്രിസ്തുവിനു രക്ഷ എന്ന നാമം യുക്തം തന്നേ. ശിശുവായ യേശുവിനെ കൈയിൽ വഹിച്ചുകൊണ്ടു ശിമോൻ പറഞ്ഞു; ‘നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ.’ (ലൂക്കൊ, 2:31).

രക്ഷയിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഭാഗഭാക്കുകളാണ്. പിതാവ് രക്ഷ വിധിക്കുന്നു; പുത്രൻ ലഭ്യമാക്കുന്നു; പരിശുദ്ധാത്മാവ് വ്യക്തിയിൽ പ്രായോഗികമാക്കുന്നു. രക്ഷയുടെ അടിസ്ഥാനം ക്രിസ്തുവിന്റെ ക്രൂശുമരണവും, രക്ഷയുടെ ഉപാധി വിശ്വാസവും ആണ്. ജീവിതത്തിലെ കഷ്ടതതകളിലും, വേദനകളിലും കർത്താവിനെ വിളിച്ചപേക്ഷിക്കുമ്പോൾ, രക്ഷകനായി, സൗഖ്യദായകനായി, ആശ്വാസദായകനായി, മോചകനായി, കർത്താവ് നമ്മുടെ ജീവിതത്തിൽ കടന്ന് വരാറുണ്ട്.

ജീവിതത്തിൽ പ്രതിസന്ധികളെ നോക്കാതെ, കർത്താവിനെ നോക്കുക. ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല എന്നാണ് യേശു നമ്മോട് വാഗ്ദാനം ചെയ്തിട്ടുള്ളത്. നമ്മെ സ്‌നേഹിക്കുന്ന, കരുതലുള്ള ദൈവമാണ് നമ്മുടേത്. അവിടുന്ന് നമ്മുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്. അവിടുന്ന് നമ്മുടെ പ്രാർത്ഥന കേട്ട് നമ്മെ അനുഗ്രഹിക്കാൻ തയ്യാറാകുന്നു. വിശ്വാസത്തോടും എളിമയോടും കൂടി പ്രാർത്ഥിച്ചാൽ കർത്താവ് രക്ഷകനായി നിങ്ങളുടെ ജീവിതത്തിൽ വേഗം വരും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ 💕

നിങ്ങൾ വിട്ടുപോയത്