വേദനകളും യാതനകളും മനുഷ്യജീവിതത്തിൽ സഹജമായ കാര്യമാണ്. ചിലപ്പോഴെങ്കിലും വേദനാജനകമായ സാഹചര്യത്തെ നാം അഭിമുഖീകരിക്കേണ്ടതുണ്ട്. അപ്രകാരമുള്ള സാഹചര്യത്തെ വിജയകരമായി അഭിമുഖീകരിക്കുവാനായി നമ്മെ ശക്തീകരിക്കുന്ന ജീവിതമാണ് ജോബിന്റെ ജീവിതം. കർത്താവിന്റെ ദാസനായ ജോബിനെ സാത്താൻ പലവിധത്തിൽ പരീക്ഷിച്ചു. സാത്താന്റെ പരീക്ഷണത്താൽ സമ്പത്ത്, മക്കൾ, ഭാര്യ, എന്നിവ നഷ്ടപ്പെടുകയും, അതോടൊപ്പം മറ്റുള്ള വ്യക്തികളിൽ നിന്നുള്ള ഒറ്റപ്പെടുകയും, രോഗിയാക്കുകയും ചെയ്തു. വേദനാജനകമായ പ്രതിസന്ധിയിലും, ദൈവത്തിന് നന്ദി പറഞ്ഞ്, ദൈവത്തിൽ പൂർണ്ണമായി വിശ്വസിക്കുകയാണ് ജോബ് ചെയ്തത്

ജോബിനുണ്ടായതു പോലെയുള്ള ജീവിതാനുഭവങ്ങൾ നമ്മുടെ ജീവിതത്തിലും ഉണ്ടാകാം. രോഗങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ, ഒറ്റപ്പെടൽ എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ നമ്മളെ അലട്ടുന്നുണ്ടാവാം. നമ്മുടെ പ്രശ്നങ്ങളിൽ എത്ര തവണ പ്രാർത്ഥിച്ചിട്ടും, ദൈവം കേൾക്കുന്നില്ല എന്ന ആശങ്ക ഉണ്ടാകാം. ജോബ്‌ 23 : 10 ൽ പറയുന്നു, അവിടുന്ന്‌ എന്നെ പരീക്‌ഷിച്ചു കഴിയുമ്പോള്‍ ഞാന്‍ സ്വര്‍ണംപോലെ പ്രകാശിക്കും. അതുപോലെ നമ്മുടെ ജീവിതത്തിലും ദൈവത്തിൽ പൂർണ്ണമായി ആശ്രയിച്ച്, വിഷമഘട്ടം തരണം ചെയ്തു കഴിയുമ്പോൾ നാം സ്വർണം പോലെ പ്രകാശിക്കും.

ദിനംപ്രതി നമ്മെ താങ്ങുന്ന ദൈവത്തിന്റെ കരങ്ങളാൽ നാം സുരക്ഷിതരാണ്. ജീവിതത്തിൽ വിഷമ ഘട്ടങ്ങൾക്ക് അപ്പുറം ഒരു നല്ല ജീവിതം, ദൈവം നമുക്കായി കരുതി വെച്ചിട്ടുണ്ട്. പൂർണ്ണമായി ദൈവത്തിൽ വിശ്വസിക്കുക, ജീവിതത്തിൽ സകലതും നഷ്ടപ്പെട്ടാലും ദൈവത്തിലുള്ള വിശ്വാസം കൈവെടിയരുത്. ജീവിതത്തിൽ ഏതു സാഹചര്യത്തിലും, ജോബിനെപ്പോലെ പറയാൻ സാധിക്കണം. കര്‍ത്താവ്‌ തന്നു; കര്‍ത്താവ്‌ എടുത്തു, കര്‍ത്താവിന്റെ നാമം മഹത്വപ്പെടട്ടെ! ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ 💕

Malayalam Bible Verses

നിങ്ങൾ വിട്ടുപോയത്