O LORD hear my prayers.  (Psalms 84:8)✝️

പ്രാർത്ഥന ദൈവവുമായുള്ള സംഭാഷണമാണ്.
പഴയനിയമത്തിലും പുതിയനിയമത്തിലും ധാരാളം സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനയുടെ ഉദാഹരണങ്ങള്‍ കാണുന്നു. ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ സ്രഷ്ടാവായ ദൈവത്തോടു ബന്ധം പുലര്‍ത്തുന്നത് പ്രാര്‍ത്ഥനയിലൂടെയാണ്. ക്രിസ്തീയജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണു പ്രാര്‍ത്ഥന. പിതാവായ ദൈവത്തോടു യേശുക്രിസ്തുവിന്റെ നാമത്തില്‍ കഴിക്കുന്ന അപേക്ഷയായിട്ടാണു പുതിയനിയമത്തില്‍ പ്രാര്‍ത്ഥന നിര്‍വ്വചിക്കപ്പെട്ടിരുന്നതെങ്കിലും പഴയനിയമകാലത്തും പ്രാര്‍ത്ഥന ദൈവത്തോടുള്ള ശക്തിയേറിയ ഒരു സംവേദനരീതിയായി മനസിലാക്കിയിരുന്നു.

മനുഷ്യന്‍ ദൈവത്തില്‍ ആശ്രയിക്കുന്നതിന്റെ ഒരു വെളിപ്പെടുത്തലാണു പ്രാര്‍ത്ഥനയില്‍ ദര്‍ശിക്കുന്നത്. പ്രാർത്ഥന ദൈവികതീരുമാനങ്ങളെ മാറ്റും. യഹൂദാരാജാവായ ഹെസ‌കീയാവിന്റെ പ്രാര്‍ത്ഥനയെ മൂന്നുസ്ഥലങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (2രാജാ. 20:1-11, 2 ദിന. 31:24, ഏശയ്യാ 38:1-6). ഹെസ‌കീയാവിന്റെ പ്രാര്‍ത്ഥന ദൈവം കേട്ട് ഉത്തരമരുളി. തന്റെ ആയുസ്സിനോടു പതിനഞ്ചുവര്‍ഷം കൂട്ടിക്കൊടുത്തു. പ്രസ്തുത വചനഭാഗത്ത് കാണുന്നത്‌
നിര്‍ബന്ധപൂര്‍വ്വമായ പ്രാര്‍ത്ഥന അത്ഭുതങ്ങളെ കൊണ്ടുവരുന്നു.

ദൈവം ദാനമായി തരുന്ന സൗഭാഗ്യമാണ്, പ്രാർത്ഥനയാൽ ലഭിക്കുന്ന അനുഗ്രഹം, മറിച്ച് നമ്മളുടെ കഴിവിനാൽ നേടിയതല്ല. പ്രാർത്ഥനയാൽ ലഭിക്കുന്ന അനുഗ്രഹം എന്ത് തന്നെ ആയാലും, മറ്റുള്ളവരുമായി പങ്കിട്ട് അനുഭവിക്കാനുള്ള മനസ്ഥിതി നമുക്ക് ഉണ്ടാകണം. സഹോദരന്റെ നൻമയെ ലക്ഷ്യം വച്ചിട്ട് ഉള്ളതാകണം നമ്മുടെ പ്രാർത്ഥനയും, പ്രവർത്തിയും. അതുപോലെ പ്രവർത്തി കൂടാതെയുള്ള പ്രാർത്ഥന നിരർത്ഥകമാണ്. നാം പ്രാർത്ഥിക്കുന്നതു എന്താണോ, അത് ദൈവത്തിന്റെ ഹിതം ആകണം എന്നും ആഗ്രഹിക്കുക, അപ്പോൾ ദൈവം നമ്മളുടെ പ്രാർത്ഥനയുടെ സ്വരം ശ്രവിക്കും.ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 😇
ആമ്മേൻ

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്