Lord redeems your life from the pit
(Psalm 103:4)

പാതാളം എന്ന് പറയുന്ന നരകത്തിൽ നിന്ന് നിത്യജീവൻ നൽകി രക്ഷിക്കാനാണ് ദൈവപുത്രനായി യേശു ഭൂമിയിലേക്ക് വന്നത്. യേശു എന്ന പേരിന്റെ അർഥം “രക്ഷകൻ” എന്നാണ്. യേശുക്രിസ്തു ഭൂമിയിലേക്ക് വന്നത് മനുഷ്യനെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കാൻ ആണ് കാരണം പാപം ചെയ്യുന്നവരെല്ലാം നരക ശിക്ഷ അനുഭവിക്കേണ്ടവരാണ്. പഴയ നിയമ കാലത്തു മനുഷ്യന്‍റെ  പാപം എന്ന രോഗത്തെ തിരിച്ചറിയാൻ ദൈവം ഒരു സ്കാനിംഗ് ഉപകരണം കൊടുത്തിരുന്നു.അതിന്റെ  പേരാണ് ന്യായപ്രമാണം അഥവാ നിയമം

പാപിയല്ല എന്ന് പറയാൻ ധൈര്യപ്പെടുന്ന ഒരുവന്‍റെ  അവന്‍റെ പാപത്തെപ്പറ്റി ബോധ്യപ്പെടുത്താനായിരുന്നു ദൈവം നിയമം അഥവാ ന്യായപ്രമാണം കൊടുത്തതിന്‍റെ ഒരു പ്രധാന ഉദ്ദേശം.
ന്യായപ്രമാണത്തിന് മനുഷ്യന്‍ പാപിയാണ് എന്നുള്ള  ബോധ്യം നല്‍കുവാൻ കഴിഞ്ഞു എങ്കിലും അവന്‍റെ  പാപം എന്ന രോഗം സൗഖ്യമാക്കാൻ കഴിഞ്ഞിരുന്നില്ല. അതായതു പാപം എന്ന രോഗനിർണയത്തിനുള്ള ഒരു ഉപകരണം മാത്രമായിരുന്നു, അല്ലാതെ പാപ മോചനത്തിനുള്ള മരുന്നായിരുന്നില്ല  നിയമം അഥവാ ന്യായപ്രമാണം.

പാപത്തിന്റെ സ്വാധീനത്തിൽനിന്നും നമ്മുടെ ഹൃദയങ്ങളെ മോചിപ്പിക്കുന്നത് ഗാഗുൽത്തായിൽ ചിന്തിയ പാപലേശമില്ലാത്ത തിരുരക്തം ഒന്നുമാത്രമാണ്. നമ്മിലെ പാപത്തിന്റെ സ്വാധീനം നമ്മൾ തിരിച്ചറിയുന്നതിനും അതിൽനിന്നും രക്ഷനേടി യേശുവിനെ സമീപിക്കേണ്ടതിനുമായി, സത്യാത്മായ ദൈവം തന്റെ സത്യത്തിന്റെയും സ്നേഹത്തിന്റെയും നീതിയുടെയും പ്രകാശമായ പരിശുദ്ധാൽമാവിനെ നമ്മുടെ ഹൃദയത്തിലേക്ക് സദാ ചൊരിയുന്നുണ്ട്. നമ്മെ പാപത്തിൽ നിന്നും, നിത്യജീവൻ നൽകി പാതാളത്തിൽ നിന്നും രക്ഷിക്കുന്ന ദൈവത്തിന് നമുക്ക് നന്ദി പറയാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 😇
ആമ്മേൻ

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്