Look at the birds of the air: they neither sow nor reap nor gather into barns, and yet your heavenly Father feeds them.
(Matthew 6:26) ✝️

ഉത്ക്കണ്ഠ മനുഷ്യ ജീവിതത്തിന്റെതന്നെ ഒരു ഭാഗമാണ്. ഓരോ ദിവസവും ഉറങ്ങാൻ കിടക്കുന്ന മനുഷ്യർ അവർക്ക് അന്നുവരെ ഉണ്ടായ പരാജയങ്ങളെ ഓർത്തു വിഷമിപ്പിക്കുന്നവരും, വരാനിരിക്കുന്ന നാളെ അവർക്കായി കരുതിവച്ചിരിക്കുന്ന പ്രതിസന്ധികളെ ഓർത്തു ആകുലപ്പെടുന്നവരുമാണ്. എന്നാൽ, നാളെ സംഭവിച്ചേക്കാവുന്ന ദുരന്തങ്ങളെക്കുറിച്ചും തിക്താനുഭവങ്ങളെപ്പറ്റിയുമുള്ള അതിരുവിട്ട ആകുലത നമുക്ക് യാതൊരുവിധ പ്രയോജനവും ചെയ്യുന്നില്ല. കാരണം, മനുഷ്യൻ ജീവിക്കുന്നത് ഇന്നലെകളിലോ നാളെകളിലോ അല്ല; വർത്തമാനകാലത്തിൽ മാത്രം ജീവിക്കുന്നവരാണ് മനുഷ്യർ.

ഇന്നലെകളിലേക്ക് തിരികെപ്പോകാൻ നമുക്കാവില്ല; നാളെ എന്ന ദിവസം കാണാൻ നാമുണ്ടാകുമോ എന്നു നമുക്കറിയുകയുമില്ല.  നമ്മെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ദിവസത്തിന് മാത്രമേ പ്രസക്തിയുള്ളൂ. എന്നാൽ, അതു മനസ്സിലാക്കാതെ ഇന്നത്തെ ദിവസം നഷ്ടബോധത്തിലും ആകുലതയിലും ചിലവഴിക്കുമ്പോൾ അത് ഇനി ഒരിക്കലും തിരിച്ചുവരില്ല എന്ന കാര്യം നമ്മൾ വിസ്മരിക്കുന്നു. ഇന്നു ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരുന്നാൽ അത് നാളെ വീണ്ടും ഒരു വ്യസനകാരണം ആയിമാറും. കഴിഞ്ഞവയെപ്പറ്റി സങ്കടപ്പെടാതെ, വരാനിരിക്കുന്നവയെപ്പറ്റി ആകുലപ്പെടാതെ, ദൈവം ഇന്നത്തെ ദിവസം നമുക്കായി ഒരുക്കിയിരിക്കുന്ന നിരവധിയായ സൌഭാഗ്യങ്ങളിലേക്ക് കണ്ണുകൾ തുറക്കുവാനുള്ള ക്ഷണമാണ് ഇന്നത്തെ വചനഭാഗം. 

ദൈവത്തിന്റെ സ്നേഹത്തിൽ ആശ്രയംവച്ച്, ഓരോ ദിവസത്തെയും സന്തോഷങ്ങളെയും സങ്കടങ്ങളെയും സ്വീകരിച്ച്, അവയിലൂടെയെല്ലാം ദൈവത്തെ മഹത്വപ്പെടുത്തുമ്പോഴാണ് നമ്മുടെ ജീവിതം ദൈവഹിതപ്രകാരമാകുന്നത്. വരാനിരിക്കുന്ന നാളെകളെക്കുറിച്ച് ആകുലപ്പെടുകയല്ല, സന്തോഷിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. ദൈവപരിപാലനയിലുള്ള വിശ്വാസം ആയിരിക്കണം ഈ സന്തോഷത്തിന്റെ കാതൽ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
😇
ആമ്മേൻ

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്