ഇന്ന് കൊഴുക്കട്ട ശനി

പുരാതന ക്രിസ്ത്യാനികള്‍ വലിയനോമ്പിന്റെ നാല്പത്തൊന്നാം ദിവസം ഉണ്ടാക്കുന്ന ഒരു പലഹാരം ആണിത്. അമ്പതു നോമ്പിന്റെ ആദ്യ നാല്പതു ദിവസ്സം കര്‍ത്താവ്‌ നോമ്പ് നോറ്റതിന്റെയും പിന്നീടുള്ള പത്തു ദിവസ്സം കര്‍ത്താവിന്റെ കഷ്ടാനുഭവത്തെയും ഓര്‍ത്ത്‌ ക്രിസ്ത്യാനികള്‍ നോമ്പ് നോല്‍ക്കുന്നു. കര്‍ത്താവ്‌ നാല്പതു ദിവസ്സം നോമ്പ് നോറ്റു വീടിയത് പോലെ പുരാതന ക്രൈസ്തവരും നാല്പതു ദിവസ്സം നോമ്പ് നോറ്റു വീടുന്നു. എന്നാല്‍ പിന്നീടുള്ള പത്തു ദിവസ്സം കര്‍ത്താവിന്റെ കഷ്ടാനുഭവത്തെയും ഓര്‍ത്ത്‌ നോമ്പ് അനുഷ്ടിക്കുന്നത് കൊണ്ട് അത് വരെ അനുഷ്ടിച്ചു വന്ന നോമ്പിന്റെ തീഷ്ണത ഒട്ടും കുറക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്‌. കൊഴുക്കട്ടക്കുള്ളില്‍ തേങ്ങക്കൊപ്പം , തെങ്ങിന്‍ ശര്‍ക്കരയോ, പനം ശര്‍ക്കരയോ ചേര്‍ക്കുന്നു.കൊഴുഎന്നാല്‍ മഴു എന്നര്‍ത്ഥം . കൊഴു ഭൂമിയെ പിളര്‍ന്നു ചിതറിക്കുന്നത് പോലെ പാതാള വാതുല്‍ക്കല്‍ അവരുടെ അസ്ഥികള്‍ ചിതറിക്കപ്പെട്ടു എന്ന 140-ആം സങ്കീര്‍ത്തനത്തിലെ വാചകം.

കൊഴുക്കട്ട തയാറാക്കുന്നതിന്റെ ചരിത്രത്തെക്കുറിച്ചു പലതും കാലങ്ങളായി പറഞ്ഞു പ്രചരിച്ച കഥകളാണ്. ബഥാനിയായില്‍നിന്നു ജറുസലേമിലേക്കുള്ള യാത്രയ്ക്കിടയില്‍ ക്രിസ്തു ലാസറിന്റെ ഭവനത്തിലെത്തിയെന്നും ലാസറിന്റെ സഹോദരിമാര്‍ തിടുക്കത്തില്‍ മാവുകുഴച്ച് ഉണ്ടാക്കി യേശുവിനു നല്കിയ ഭക്ഷണമായിരുന്നു കൊഴുക്കട്ടയെന്നും കരുതപ്പെടുന്നു. ലാസറിന്റെ സഹോദരിമാരായ മര്‍ത്തായും മറിയവുമാണു കൊഴുക്കട്ട ഉണ്ടാക്കി നല്കിയത്. ഉണ്ടാക്കുന്നയാളുടെ കൈവിരല്‍പ്പാടുകള്‍ കൊഴുക്കട്ടയില്‍ ഉണ്ടാവണമത്രെ.പീഡാനുഭവചരിത്രത്തില്‍ ക്രിസ്തുവിനെ കല്ലെറിയുന്ന സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണു കൊഴുക്കട്ടയെന്നും പ്രചാരമുണ്ട്. ക്രിസ്തുവിനെ തൈലാഭിഷേകം നടത്താന്‍ ഭക്തസ്ത്രീകള്‍ കരുതിവച്ച സുഗന്ധദ്രവ്യങ്ങള്‍ അടക്കം ചെയ്ത പാത്രത്തെ സൂചിപ്പിക്കുന്നതാണു മധുരം അകത്തു ചേര്‍ത്ത കൊഴുക്കട്ടയെന്ന അഭിപ്രായവും ക്രൈസ്തവര്‍ക്കിടയിലുണ്ട്. അഭിപ്രായങ്ങള്‍ക്കും പഠനങ്ങള്‍ക്കുമപ്പുറം മഹത്തായ ക്രൈസ്തവ പാരമ്പര്യത്തിന്റെ ഓര്‍മകള്‍ ഉള്ളില്‍ വഹിക്കുന്ന കൊഴുക്കട്ട, കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യാനികളുടെ ഭാഗമായിക്കഴിഞ്ഞു…


👨🏻‍🍳 തനിനാടൻ തൃശൂർ സ്റ്റൈൽ കൊഴുക്കട്ടയും പീച്ചാംപിടിയും 👩🏻‍🍳 👉🏻ഇത് എങ്ങിനെ ഉണ്ടാക്കാം? 👉🏻

ഈ പാരമ്പര്യം എങ്ങിനെ ഉണ്ടായി? ഈ വിഭവത്തെ സംബന്ധിച്ച വേറെയും പാരമ്പര്യങ്ങളും അറിവുകളും നിങ്ങള്ക്ക് അറിയാമെങ്കിൽ കമന്റ് ബോക്സിൽ ടൈപ്പ് ചെയ്യുമല്ലോ….

നസ്രാണി ഗാർഹികപാരമ്പര്യത്തിൽ ഈ ദിവസം നോമ്പു മുറിക്കാതെ മുറിക്കുന്ന ഇടവേളയുടെ സന്തോഷദിനമായിരുന്നു. മറിയം ഉപയോഗിച്ച സുഗന്ധക്കുപ്പിയുടെ ഉരുണ്ട ചുവടുഭാഗത്തെ ഓർമ്മിപ്പിക്കുന്ന, (ശർക്കരയും തേങ്ങായും സുഗന്ധവർഗ്ഗങ്ങളും ചേർത്ത) കൊഴുക്കട്ടാ ഉണ്ടാക്കി കുടുംബനാഥൻ അതിൽ സ്ലീവാ വരച്ചു കുടുംബാംഗങ്ങൾക്ക് കൊടുത്തിരുന്നു.

അതുകൊണ്ട് ഈ ദിനത്തെ “കൊഴുക്കട്ടാ ശനി” എന്നും വിളിക്കുന്നു. കൊഴുക്കട്ടാ കഴിക്കുന്നത്‌ ഉപവാസലംഘനമായി കരുതിയിരുന്നില്ല!

Incredients 1. അരിപ്പൊടി – 1/2 kg 2. നാളികേരം (തേങ്ങ) – അര മുറി 3. ഉപ്പ് – ആവശ്യത്തിന് 4. ശര്‍ക്കര (ബെല്ലം) – 100 ഗ്രാം. 5. ഏലക്ക – 3 എണ്ണം 6. ചെറിയ ജീരകം – ഒരു നുള്ള്

Direction : Rev. Dr. Daijo Poruthur Asst. Director : Fr. Teds Kunnappilly DOP : Fr. Royson Kollannur Editing : Brisben Babu Title Animation : Emmanuel Thazhekkadan Colourist : Jaivin Arangassery Anchor : Sherin Varghese Chef : Rani Johnson Mixing : MC Studio, Thrissur

നിങ്ങൾ വിട്ടുപോയത്