പ്രവചനങ്ങൾ എല്ലാം കാറ്റിൽ പറത്തി 2020 അങ്ങനെ കടന്നു പോകുകയാണ്. ഇതൂ പോലൊരു വർഷം ഇനി ഉണ്ടകല്ലെ എന്നാണ് എല്ലാവരുടെയും പ്രാർത്ഥന.

എന്തെല്ലാം ദുരിതങ്ങൾ, നഷ്ടങ്ങൾ, വിഷമങ്ങൾ, കഷ്ടപ്പാടുകൾ, ഈ Covid19 മൂലം ജനങ്ങൾ അനുഭവിച്ചു. നല്ലൊരു ശതമാനം ആളുകൾക്ക് ജോലി ഇല്ലാതായി, ഒരു നേരത്തെ ആഹാരം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥ ഉണ്ടായി. എല്ലാവരും കുടുംബത്തോടൊപ്പം കഴിയാനും വീട്ടിൽ ഉണ്ടാക്കുന്ന ആഹാരം കഴിക്കാനും പഠിച്ചു. അനാവശ്യ ചിലവുകൾ പലതും ഒഴിവാക്കി. ഒന്ന് തുമ്മിയാൽ ഉടനെ ആശുപത്രിയിൽ പോകുന്ന ശീലം മാറി. അങ്ങനെ പലതും.


മനുഷ്യൻ്റെ അഹന്ത, അഹങ്കാരം ഒരു പരുതി വരെ കുറഞ്ഞു. പരസ്പരം സഹായിക്കാനും സ്നേഹിക്കാനും ഒരു നേരമെങ്കിലും ദൈവത്തെ ഓർകുവാനും ആളുകൾ സമയം കണ്ടെത്തി. പലതും പഠിച്ചു, അല്ല Covid19 പലതും നമ്മെ പഠിപ്പിച്ചു എന്ന് പറയുന്നതാകും ശരി.


നല്ലോരു നാളെക്കായി, സന്തോഷവും, സമാധാനവും, ഐശ്വര്യവും നിറഞ്ഞ നല്ലോരു പുതു വർഷത്തിനായി നമുക്ക് ഒത്തൊരുമിച്ച് പ്രാർത്ഥിക്കാം,  ആദരവോടെ വരവേൽക്കാം 2021നെ.


Wishing you all a Happy New Year!

നിങ്ങൾ വിട്ടുപോയത്