പ്രചോദനത്തിന്റെ തീപ്പൊരി കത്തിക്കാൻ കഴിയട്ടെ?
…………………………………………………………….

സ്വയം പ്രേരണാ ശേഷി ഇല്ലായ്മയാണ്, ഒരാൾ അഭിമുഖീകരിക്കേണ്ടി വരുന്ന, ഏറ്റവും വലിയ വെല്ലുവിളി? ആയിരങ്ങളെ പ്രചോദിപ്പിക്കുകയും, അവരുടെ പ്രതിസന്ധികളിൽ പടവുകളായി നിൽക്കുകയും ചെയ്യുന്നവർക്കു പോലും,
സ്വന്തം പ്രശ്നങ്ങൾക്കു സമവാക്യം രൂപപ്പെടുത്താൻ കഴിഞ്ഞെന്നു വരില്ല! മറ്റുള്ളവർക്കു കുറിച്ചു നൽകിയ വേദനാ സംഹാരികൾ സ്വയം കഴിക്കാനോ, അവർക്കു ചൂണ്ടിക്കാണിച്ചു കൊടുത്ത വഴികളിലൂടെ സ്വയം സഞ്ചരിക്കാനോ, ഒരാൾ തയ്യാറായി എന്നു വരില്ല! നിരാശയുടെയും, നിശ്ചലതയുടെയും ഭയാനകത ഒരാൾ മനസ്സിലാക്കുക, അപ്പോഴാണ്?

അന്യരെ ഉപദേശിക്കുമ്പോൾ, അവരുടെ മാനസ്സീക നിലയ്ക്കുപുറത്തു നിന്നുകൊണ്ടാണ്, നാം ഇടപെടുന്നത്? അതേ അവസ്ഥ സ്വന്തം ജീവിതത്തിൽ നാം നേരിടുമ്പോൾ, ആ മാനസ്സീകാവസ്ഥയ്ക്കു പുറത്തു നിൽക്കുന്ന ഒരാളുടെ സഹായമാണാവശ്യം? സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാനും, നിരാശകളെ അതിജീവിക്കാനും എത്ര പേർക്കു കഴിയും?
ഏത് ഇച്ഛാഭംഗത്തെയും പ്രതിരോധിക്കാൻ ശേഷിയുള്ള ഒരു പ്രചോദകവലയം, ഉള്ളിൽ സൂക്ഷിക്കാൻ കഴിയുന്നവർക്കു മാത്രമേ,
അതിനു കഴിയൂ?

നമുക്ക്, ഒരാൾക്കു നൽകുവാൻ കഴിയുന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനം, അയാളിൽ,
പ്രചോദനത്തിന്റെ കെടാത്ത തീപ്പൊരി നിക്ഷേപിക്കുവാൻ കഴിക്കുക എന്നതാണ്?
ഒരിക്കൽ പകർന്നു നൽകിയാൽപ്പിന്നെ,
അത് ആളിപ്പടരുന്ന പ്രേരക ശക്തിയായി നിലകൊണ്ടു കൊള്ളും? എഴുന്നേൽക്കാൻ ഒരു കാരണവും കണ്ടെത്താനാകുന്നില്ല
എന്നതാണ്, വീണു കിടക്കുന്ന പലരുടെയും ദുരവസ്ഥ! പ്രചോദകർ പങ്കുവയ്ക്കുന്ന ഒരു വാക്കോ, നോട്ടമോ, സ്പർശമോ ആയിരിക്കും അതിനു പരിഹാരം?

എത്ര പേരുടെ ആഘോഷങ്ങളിൽ ആരവമുയർത്തി എന്നതിനേക്കാൾ ഏറെ പ്രധാനം, അനക്കമില്ലാതെ കിടന്ന എത്ര ജീവിതങ്ങളെ തൊട്ടുണർത്തി എന്നതു തന്നെയാണ്? ഒരാളുടെ ദുഃഖങ്ങൾക്കു പല കാരണങ്ങൾ ഉണ്ടാകാം? അതിന്റെ മദ്ധ്യത്തിൽ, പ്രചോദനത്തിന്റെ തീപ്പൊരി പകർന്നു നൽകാൻ കഴിയുന്നതിനേക്കാൾ വലിയ പുണ്യം ഒന്നുമില്ല! സർവ്വേശ്വരൻ സഹായിക്കട്ടെ? എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം!

നിങ്ങൾ വിട്ടുപോയത്