കുടുംബങ്ങളിൽ സമാധാനം നഷ്ടമാകുന്നു എന്നതാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. പലപ്പോഴും നാം ഓരോരുത്തരുടെയും ഹൃദയങ്ങളെ ആകുലതകളും വേദനകളും ആണ് ഭരിക്കുന്നത്. ജീവിതത്തിൽ സാമ്പത്തിക അരക്ഷിതാവസ്ഥ, ജോലിയെ പറ്റിയുള്ള ആശങ്ക, കുട്ടികളുടെ വിദ്യാഭ്യാസം, അനാഥത്വം, രോഗങ്ങൾ, ഇങ്ങനെ മനുഷ്യൻ വേദനകളിൽ കൂടിയും, ആശങ്കകളിൽ കൂടിയുമാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നാം ദൈവമക്കളായിരുന്നിട്ടും, ദൈവം നല്കുന്ന സമാധാനം പലപ്പോഴും നാം ഓരോരുത്തരുടെയും ജീവിതത്തിൽ ആസ്വദിക്കാൻ സാധിക്കാറില്ല.

നാം ഓരോരുത്തരുടെയും ഹൃദയങ്ങളെ ഭരിക്കേണ്ടത്, ക്രിസ്തുവിൻറെ സമാധാനമാണ്. കർത്താവു തൻറെ മക്കളായി വിളിക്കുന്നവർക്ക് പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ദൈവിക സമാധാനമാണ് ആദ്യം പ്രധാനം ചെയ്യുന്നത്. ദൈവിക സമാധാനം സകല ബുദ്ധിയെയും കവിയുന്ന സമാധാനമാകുന്നു എന്ന് തിരുവചനം പറയുന്നു (ഫിലിപ്പി 4:7). മനുഷ്യന് ചിന്തിക്കാൻ പോലും കഴിയാത്തതും, സകല ചിന്തകൾക്കും വിചാരങ്ങൾക്കും ഉപരിയായതുമാണ് ആ സമാധനം. അത് നിങ്ങളുടെ എല്ലാ ചിന്തകളെയും ശമിപ്പിക്കും. അപ്പോൾ ദൈവത്തിൽ നിന്നുള്ള ഉത്തരം നിങ്ങൾക്ക് ലഭിക്കും. ദൈവശബ്ദം നിങ്ങളോടു സംസാരിക്കാൻ തുടങ്ങും. ദൈവത്തിന്റെ വഴികളും പരിഹാരങ്ങളും നിങ്ങൾ കേൾക്കാൻ തുടങ്ങും. അതെ എത്ര വലിയ കാര്യമാണ് ഈ സമാധാനം നമുക്ക് നൽകുന്നത്. അതുകൊണ്ടു ഈ സമാധാനം നാം ആദ്യം പ്രാപിക്കേണ്ടതുണ്ട്.

നിങ്ങളുടെ ജീവിതത്തിൽ ആശങ്കൾ വരുമ്പോൾ സ്വയം ബുദ്ധിയാൽ പരിഹരിക്കപ്പെടാതെ, ആശങ്കകളെ കർത്താവിൻറെ കരങ്ങളിൽ സമർപ്പിക്കുക. ജീവിതത്തിൽ പ്രശ്നങ്ങൾ വരുമ്പോൾ, പ്രശ്നങ്ങളേക്കാൾ വലിയവൻ കർത്താവാണെന്ന് ചിന്തിക്കുക. സിനിമകളിലെയും കോമിക്സിലെയും സൂപ്പഹീറോകളെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കാം. പക്ഷേ അവർ യഥാർത്ഥമാണോ എന്നത് സംശയാസ്പദമാണ്. എന്നാൽ, നമ്മുടെ യഥാർത്ഥ ജീവിതത്തിൽ ഒരു സൂപ്പഹീറോ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? അതെ! കർത്താവ് നിങ്ങളുടെ അരികിൽ ഉള്ളപ്പോൾ അസാദ്ധ്യമായതെല്ലാം സാദ്ധ്യമാകും. നാം ഓരോരുത്തർക്കും ജീവിതത്തിലെ ആശങ്കകളെ കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കാം💜

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്