Let everyone who is godly offer prayer to you at a time when you may be found; surely in the rush of great waters, they shall not reach him.(Psalm 32:6)

നാം പലപ്പോഴും കഷ്ടതകളിലൂടെ ഈ ജീവിതത്തില്‍ കടന്നു പോകേണ്ടി വരുന്നു. അപ്പോഴെല്ലാം നമ്മള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഉടനടി ഉത്തരമോ ശാന്തിയോ ലഭിക്കാത്ത അനുഭവങ്ങള്‍ നമ്മളുടെ ജീവിതത്തിലുണ്ട്. ലൂക്കാ 18:1-8 അദ്ധ്യായത്തിൽ നിരാശരാകാതെ പ്രാര്‍ത്ഥിക്കണം എന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണ് ന്യായാധിപന്റെയും വിധവയുടെയും ഉപമ യേശു പറയുന്നത്. ചില ആളുകള്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെങ്കിലും എന്നാൽ ആവശ്യം നടക്കാതെ വരുമ്പോള്‍ വേഗം മടുത്ത് പ്രാര്‍ത്ഥന നിറുത്തുന്നു. എന്നാൽ നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്നില്ലെങ്കിലും നാം നിരാശരാകാതെ പ്രാർത്ഥിക്കണം എന്ന് യേശു പറയുന്നു.

നമുക്കെന്താണ് ഏറ്റവും നല്ലത് എന്ന് ദൈവം അറിയുന്നതിനാല്‍ ദൈവഹിതം നിറവേറട്ടെ എന്ന് നാം പ്രാര്‍ത്ഥിക്കണം. യഹൂദര്‍ ദിവസത്തില്‍ മൂന്നു തവണ പ്രാര്‍ത്ഥിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ യേശു എപ്പോള്‍ പ്രാര്‍ത്ഥിക്കണം എന്ന് ഒരു സമയം നിശ്ചയിച്ചു നല്‍കിയിട്ടില്ല. എപ്പോഴും നാം പ്രാര്‍ത്ഥിക്കണം എന്നാണ് അവിടുന്ന് പറഞ്ഞിരിക്കുന്നത്. ആവശ്യങ്ങൾ വരുമ്പോൾ മാത്രം ആയിരിക്കരുത് നമ്മുടെ പ്രാർത്ഥന, എല്ലാ ദിവസവും സ്ഥിരതയാര്‍ന്ന പ്രാര്‍ത്ഥന ജീവിതത്തിൽ ഉണ്ടായിരിക്കണം. പ്രാർത്ഥിക്കുന്ന ഒരു വ്യക്തിയെ ആർക്കും നശിപ്പിക്കുവാൻ സാധിക്കുകയില്ല. പ്രതിസന്ധികൾ പ്രാർത്ഥിക്കുന്ന വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാവാം, എന്നാൽ പ്രതിസന്ധികൾ അവനെ തകർക്കുകയില്ല.

പ്രതിസന്ധികൾ തിരമാലകൾ പോലെയും കൊടുങ്കാറ്റ് പോലെയും എതിരെ ആഞ്ഞടിക്കുമ്പോൾ നാം പരിഭ്രമിച്ച് പോകാറുണ്ട്. അതിന്റെ നടുവിൽ പ്രാർത്ഥിക്കുവാൻ ഉള്ള കഴിവ് നഷ്ടപ്പെട്ടു, കുഴഞ്ഞു പോയി എന്ന് വരാം. എന്ത് പ്രാർത്ഥിക്കണം, എങ്ങനെ പ്രാർത്ഥിക്കണം എന്ന് അറിയാതെ നിസ്സഹായരാകുന്ന സാഹചര്യങ്ങൾ, എന്നാൽ ഏത് സാഹചര്യത്തിലും പൂർണ്ണമായി കർത്താവിൽ വിശ്വസിക്കുയും, ദൈവത്തിന്റെ കൃപയിൽ ശരണപ്പെടുകയും ചെയ്യുക. പൂർണ്ണമായും ദൈവഹിതത്തിനായി സമർപ്പിക്കുക. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ 💕

നിങ്ങൾ വിട്ടുപോയത്

What do you like about this page?

0 / 400