ടി പി ആർ അടിസ്ഥാനത്തിൽ മേഖലകൾ തിരിച്ച് ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടു ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന് മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് ബിജു ഉമ്മൻ ആവശ്യപ്പെട്ടു.

മഹാമാരിയുടെ പശ്ചാത്തലത്തിൽ ആകുലതയിൽ കഴിയുന്ന വിശ്വാസികൾക്ക് പ്രത്യാശ നൽകുന്ന ആരാധനാലയങ്ങൾ തുറക്കേണ്ടത് ഏറെ പരിഗണന അർഹിക്കുന്ന വിഷയമായി സർക്കാർ കാണണം. മതപരമായ ചടങ്ങുകൾക്കും ആചാരാനുഷ്ഠാനങ്ങൾക്കുമൊപ്പം ജീവകാരുണ്യപ്രവർത്തനങ്ങളും രോഗപ്രതിരോധ പ്രവർത്തനങ്ങളും ആരാധനാലയങ്ങളുടെ ചുമതലയിൽ ഏറെ പ്രശംസനീയമായി നടന്നു വരുന്നുണ്ട്.

വ്യാപാര വിനോദ സ്ഥാപനങ്ങൾ പോലും പ്രവർത്തിക്കാൻ അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ വിഷയത്തിന് അടിയന്തര പരിഗണന നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Aby Mathew