
നാം ഓരോരുത്തരെയും കർത്താവ് കണ്ണിലെ കൃഷ്ണമണിപോലെ കാക്കുന്നു. നാം ഓരോരുത്തരുടെയും ജീവിതത്തിൽ പുറകോട്ടു തിരിഞ്ഞു നോക്കിയാൽ ദൈവത്തിൻറെ കരുതലുകൾ നമുക്ക് കാണുവാൻ കഴിയും. ചിലന്തിവലയിൽ പോലും ദൈവത്തിന്റെ കരുതല്‍ ഉണ്ട്. ചിലന്തിയെ നമ്മളാരുംതന്നെ ഒട്ടും ഇഷ്ടപ്പെടാറില്ല. വീടിന്റെ ഭിത്തിയിലെങ്ങാനും ഒരു ചിലന്തിവല കണ്ടാല്‍ നമ്മളത് ഉടന്‍ തുടച്ചുമാറ്റും. എന്നാല്‍ ദൈവത്തിന്റെ അഭിഷിക്തനായ ദാവീദ് രാജാവിനെ രക്ഷിക്കാന്‍ ദൈവം ഉപകരണമാക്കിയത് ഒരു കാട്ടു ചിലന്തിയെയും അതു കെട്ടിയ വലയെയുമാണ്. സാവൂള്‍ രാജാവ് ദാവീദിനെ വധിക്കുവാനായി തന്റെ സൈന്യത്തോടൊപ്പം പിന്തുടര്ന്ന് ഓടിക്കുകയായിരുന്നു. കാട്ടിലൂടെ പ്രാണഭീതിയോടെ ഓടുന്ന ദാവീദ് പോയ വഴിയില്‍ ഒരു ഗുഹ കണ്ടു. അവനതില്‍ കയറി ഒളിച്ചിരുന്നു.

ദാവീദ് ഗുഹയില്‍ കയറിയ ഉടന്‍തന്നെ ഗുഹാമുഖത്തുണ്ടായിരുന്ന ഒരു ചിലന്തിയോട് ദൈവം കല്പിച്ചു. അത് ഞൊടിയിടകൊണ്ട് ഗുഹയുടെ പ്രവേശന കവാടത്തില്‍ സുന്ദരമായ ഒരു വല കെട്ടി. ദാവീദിനെ പിന്തുടര്‍ന്ന സാവൂള്‍ ഗുഹാമുഖത്ത് ചിലന്തി കെട്ടിയ വല കണ്ട് ആരും അതില്‍ പ്രവേശിച്ചിട്ടില്ലായെന്ന് തെറ്റിദ്ധരിച്ച് അതിനെ കടന്നുപോയി. ഇവിടെ ദാവീദിന്റെ പ്രാണന് രക്ഷിച്ചത് ദൈവം നിയോഗിച്ച ആ ചിലന്തിയാണ്. അവഗണിക്കപ്പെട്ടതിനെയും ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനെയും നാം ശല്യമായി കരുതുന്നതിനെയുമെല്ലാം ഉയര്‍ത്തി നമ്മുടെ രക്ഷയ്ക്കായി പരിണമിപ്പിക്കുന്ന ദൈവത്തിന്റെ കരുതല്‍.

നാമോരോരുത്തരും പ്രതീക്ഷിക്കാത്തത് ചിന്തിക്കാത്തത് വഴികളിൽ കൂടി ആയിരിക്കും കർത്താവും നമ്മളെയും കാക്കുന്നത്. ഭൂമിയിലുള്ള ഒരു ഗൃഹനാഥന് തന്റെ ചുറ്റുമുള്ള എല്ലാവരുടെയും ഭൗതിക ആവശ്യങ്ങള്‍ സാധിച്ചു കൊടുപ്പാന്‍ കടപ്പെട്ടവനല്ല. എന്നാല്‍ തന്റെ കുടുംബത്തിന്റെ ഭൗതിക ആവശ്യങ്ങള്‍ സാധിച്ചു കൊടുപ്പാനുള്ള കടപ്പാട് അയാള്‍ക്കുണ്ട്. അങ്ങനെയെങ്കില്‍ ദൈവം സ്വന്തം മക്കളുടെ ആവശ്യങ്ങളെ അവിടുന്ന് എത്രയധികമായി സാധിച്ചു കൊടുക്കുകയും കണ്ണിലെ കൃഷ്ണമണി പോലെ കാക്കുകയും ചെയ്യുകയില്ലേ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.






