ജീവിതത്തിൽ നമ്മുടെ കഷ്ടപ്പാടുകളും, ക്ലേശങ്ങളും കാണുന്നവനാണ് നമ്മുടെ കർത്താവ്. നാം ഓരോരുത്തരെയും പരിപാലിക്കുന്ന ഒരു ഹൃദയം കർത്താവിനുണ്ട്. എപ്പോഴും ദുഃഖം മാത്രം അനുഭവിക്കുവാൻ കർത്താവ് ആരെയും അനുവദിക്കുന്നില്ല. സഭാപ്രസംഗകൻ 3:4 ൽ പറയുന്നു, കരയാനുള്ള സമയവും ചിരിക്കാനുള്ള സമയവും കർത്താവ് നിശ്ചയിച്ചിട്ടുണ്ട് എന്നു തിരുവചനത്തിൽ പറയുന്നു. യേശു ക്രിസ്തു നൽകുന്ന സമാധാനം നമ്മുടെ ഉള്ളിൽ ഉണ്ടെങ്കിൽ മാത്രമേ, മറ്റുള്ളവർക്കും സമാധാനം പകരാൻ സാധിക്കുകയുള്ളു.

ദുഃഖത്തിന്റെ കാലങ്ങളിൽ നമുക്ക് പ്രചോദനം നൽകുന്ന ഒന്നാമത്തെ കാര്യം, ബൈബിൾ ദുഃഖത്തെ അപ്രധാനമായി കാണുന്നില്ല എന്നതാണ്. മറിച്ച് ദുഃഖത്തിന്റെ യാഥാർത്ഥ്യത്തെയും അതിനോടുള്ള നമ്മുടെ പോരാട്ടത്തെയും ബൈബിൾ സത്യസന്ധമായി കാണുന്നു. ജോബ് പറയുന്നു എൻറെ ദുഃഖം ഒന്ന് തൂക്കി നോക്കിയിരുന്നെങ്കിൽ എന്ന്. നാം കൊതിക്കുന്ന അമൂല്യമായ സമാധാനത്തെക്കുറിച്ച് യോഹന്നാൻ അദ്ധ്യായം 14 ൽ പറയുന്നു. അതിന്റെ ഉറവിടം യേശുവാണ്. യേശു വാഗ്ദത്തം ചെയ്ത തന്റെ പരിശുദ്ധ ആത്മാവിനെ തന്റെ അനുയായികൾക്ക് വീതിച്ച് നൽകുന്നു. അത് അസ്വസ്ഥമായ ഹൃദയങ്ങൾക്കുള്ള ഔഷധവും ഭയത്തിനുള്ള മറുമരുന്നുമാണ്.

കർത്താവിനെ മാത്രം മുറുകെ പിടിച്ചുകൊൾക! അവൻ നിങ്ങളോട് മനസ്സലിയും സകലവിധങ്ങളിലും നിങ്ങളെ അനുഗ്രഹിച്ച് വഴി നടത്തും. നിങ്ങൾക്ക് നഷ്ടപ്പെട്ട സന്തോഷവും സമാധാനവും കർത്താവ് നിങ്ങൾക്ക് തിരികെ തരും. ജോബിന് പോലും നഷ്ടപ്പെട്ടതെല്ലാം ദൈവം പതിന്മടങ്ങ് തിരികെ കൊടുത്തു. കർത്താവ് നിങ്ങളോടു കൂടെയുണ്ട് എന്ന സത്യം മാത്രം ഒരിക്കലും നിങ്ങൾ മറക്കരുത്. അവൻ നിങ്ങളെ കാത്ത് പരിപാലിക്കും. നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്