കൊച്ചി : ഒക്ടോബര്‍ രണ്ടിന് കത്തോലിക്കാരൂപതകളില്‍ വിശ്വാസപരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകള്‍ നടത്തപ്പെടുന്നതിനാലും ഞായറാഴ്ച്ച വിശ്വാസപരമായ ആചരാനുഷ്ഠാനങ്ങളില്‍ കത്തോലിക്കരായ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കേണ്ടതുള്ളതിനാലും പ്രസ്തുതദിനം സാധാരണപോലെതന്നെ ആചരിച്ച് വിശ്വാസപരമായ കാര്യങ്ങള്‍ക്കുവേണ്ടിമാത്രം നീക്കിവെക്കേണ്ടതാണ്.
ഇനിമുതല്‍ ഞായറാഴ്ച്ച പ്രവൃത്തിദിനമാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പാലിക്കേണ്ടതില്ല.


ഒക്ടോബര്‍ 2 ഞായറാഴ്ച്ച ഗാന്ധിജയന്തി ദിനത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളില്‍ വന്ന് ലഹരിവിരുദ്ധ ബോധവല്‍ക്കരണപരിപാടി സംഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം മറ്റൊരു ദിവസം സമുചിതമായി ആചരിച്ച് സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തോട് സഹകരിക്കേണ്ടതുമാണ്.
Fr. Jacob G. Palackappilly
Secretariat Kerala Catholic Bishops’ Council’